തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്‌മസ് –പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ശനി പകൽ രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഇരുപതു കോടി രൂപയാണ്
ഒന്നാം സമ്മാനം. 55 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 54,08,880 ടിക്കറ്റുകൾ
വെള്ളിയാഴ്‌ച ഉച്ചയോടെ വിറ്റു. രണ്ടാം സമ്മാനമായി ഒരു കോടി രൂപവീതം 20
പേർക്ക് നൽകും.
