എരുമേലി :എം.ഇ എസ് കോളേജിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ എക്സിബിഷന്റെയും മെഗാ ഫെസ്റ്റിന്റെയും “കലിസ്റ്റോ – 2026” ഉദ്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി.ടി അരവിന്ദ്കുമാർ നിർവഹിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ആദ്യകാലത്ത് ആരംഭിച്ച സെൽഫി നാൻസിംഗ് കോളജുകളിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എംഇഎസ് കോളേജിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ആധുനിക കാലഘട്ടത്തിൽ കോളേജുകൾ നേരിടുന്ന വെല്ലുവിളിയെ സാങ്കേതികതയും ഒപ്പം തന്നെ നൈപുണ്യ വികസനത്തിൽ കൂടി മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നദ്ദേഹം പറഞ്ഞു .എംഇഎസ് സെല്‍ഫ് ഫിനാന്‍സ് കോളജ് കമ്മറ്റി അധ്യക്ഷന്‍ ഡോ. റഹിം ഫസല്‍ മുഖ്യപ്രഭാഷണം നടത്തി.ശനിയാഴ്ച രാവിലെ ഫെസ്റ്റ്, എക്സിബിഷനുകളോട് അനുബന്ധിച്ച് കോളജ് തല മത്സരങ്ങള്‍ നടക്കും. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സിനിമതാരം അശ്വിന്‍ ജോസ് മുഖ്യാതിഥിയാകും. തുടർന്ന് വൈകുന്നേരം നാലിന് സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയും നടക്കും. ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും.ഞായറാഴ്ച എംഇഎസ് മെഡിക്കല്‍ കോളജും എരുമേലി – മുക്കൂട്ടുതറ വ്യാപാരി വ്യവസായി ഏകോപന സമിതികളും ചേര്‍ന്ന് രാവില എട്ട് മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തും. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവന്‍ നിര്‍വഹിക്കും.
