തിരുവനന്തപുരം : 23 ജനുവരി 2026

Download

Download
കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനും തിരുവനന്തപുരത്ത് നിന്നും ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. പുത്തരിക്കണ്ടത്ത് നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം – താംബരം അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം – ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനും കന്നിയാത്ര ആരംഭിച്ചു.

Download
ഈ സർവീസുകളുടെ ആരംഭത്തോടെ കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തമ്മിലുള്ള ദീർഘദൂര-പ്രാദേശിക ബന്ധം ഗണ്യമായി മെച്ചപ്പെടും. യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായും സമയബന്ധിതമായും യാത്ര ചെയ്യാൻ ഇത് സഹായകമാകും. ഈ മെച്ചപ്പെട്ട കണക്റ്റിവിറ്റി മേഖലയിലെ ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം, തൊഴിൽ, സാംസ്കാരിക വിനിമയം എന്നിവയ്ക്ക് വലിയ ഉത്തേജനം നൽകും.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേരളത്തിലെ തനതു കലാരൂപങ്ങൾ അണിനിരന്നു. തുടർന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ കലാപ്രകടനങ്ങളും അരങ്ങേറി. ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എഞ്ചിനീയർ പി മഹേഷ്, അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ വിജി എം ആർ, വാർഡ് കൗൺസിലർ ഹരികുമാർ തുടങ്ങിയവർ ചേർന്ന് ചടങ്ങിന് നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചു. അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിനോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പെയിൻ്റിംഗ്, ചിത്രരചനാ, ഉപന്യാസ രചനാ മത്സരങ്ങളിൽ വിജയികളായ കേന്ദ്രീയ വിദ്യാലയം പട്ടം, പേരൂര്‍ക്കട, ചിന്മയ വിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. പ്രധാനമന്ത്രി പുത്തരിക്കണ്ടം മൈതാനിയിൽ നിന്നും വീഡിയോ കോൺഫറൻസിങ്ങിലൂടെ ഫ്ലാഗ് ഓഫ് നിർവഹിച്ചതിന് പിന്നാലെ തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെട്ട അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ കന്നിയാത്രയില്‍ വിജയികളായ വിദ്യാർത്ഥികളും പങ്കുചേർന്നു.

Download
തിരുവനന്തപുരം – ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഫ്ലാഗ് ഓഫിനോടനുബന്ധിച്ച് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചു. പുതുതായി ആരംഭിച്ച അമൃത് ഭാരത് ട്രെയിനുകളും തൃശ്ശൂർ – ഗുരുവായൂർ പാസഞ്ചർ ട്രെയിനും കേരളത്തിലെ റെയിൽവേ യാത്രക്കാർക്ക് വലിയ രീതിയിൽ ഗുണകരമാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു. ചടങ്ങിൽ ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേർഷ്യൽ മാനേജർ ജെ വിനയൻ ആമുഖ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ അഡ്വ.അശ്വതി എം എസ് ആശംസകൾ അർപ്പിച്ചു. അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ പി എം ശ്രീ കേന്ദ്രീയ വിദ്യാലയം ആക്കുളം, പി എം ശ്രീ കേന്ദ്രീയ വിദ്യാലയ പള്ളിപ്പുറം, സൈനിക സ്കൂൾ കഴക്കൂട്ടം എന്നീ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് കടകംപള്ളി സുരേന്ദ്രൻ എം എൽ എ സമ്മാനങ്ങൾ വിതരണം ചെയ്തു. മൂന്ന് സ്കൂളികളിലെയും വിജയികളായ 48 വിദ്യാർത്ഥികൾ കന്നിയാത്രയുടെ ഭാഗമായി. ലോക്കോ പൈലറ്റ് പി എസ് ബിജു, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ബി എസ് സുബിൻ എന്നിവർ കന്നിയാത്രയിൽ അമൃത് ഭാരത് എക്സ്പ്രസിന്റെ സാരഥികളായി.
Phim sex trẻ em