ഇടമറുകിലെ സാമന്തര ബാർ പൂട്ടിച്ച് എക്സൈസ്

മേലുകാവ്: മീനച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ കോണിപ്പാട് കരയിൽ തകിടിയേൽ വീട്ടിൽ കുട്ടപ്പൻ മകൻ 50 വയസ്സുള്ള തേങ്ങ മനു എന്ന വിളിക്കുന്ന മനുമോൻ റ്റി.കെഎന്നയാളെ അനധികൃതമായി 32.5 ലിറ്റർ മദ്യം ( 65 മദ്യകുപ്പികൾ) കൈവശം സൂക്ഷിച്ച് വച്ച് വില്പന നടത്തിയ കുറ്റത്തിന് ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൽ. സുബാഷിന്റെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്ത് കേസ് എടുത്തു. ഇയ്യാൾ വാടകയ്ക്ക് താമസിച്ചു വരുന്നിരുന്ന ഇടമറുക് ഇരുമാപ്ര ഭാഗത്തുള്ള വീട്ടിൽ വച്ചാണ് മദ്യവില്പന നടത്തിവന്നിരുന്നത്.ഇയാൾക്കെതിരെ നിരന്തരമായി കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസിലെ കൺട്രോൾ റൂമിൽ നിന്നും പരാതികൾ വരുകയും ആയത് അന്വേഷിക്കുന്നതിനായി ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഓഫീസിലെ അംഗങ്ങളായ സൂബാഷ് എൽ, സ്റ്റാൻലി ചാക്കോ, ഷാജി വി എം, നന്ദു എം എൻ ,ആന്റോ ജോസഫ് എന്നിവർ അടങ്ങുന്ന ഒരു ഷാഡോ എക്സൈസ് ടീമിനെ രൂപീകരിക്കുകയും ഈ ടീം കുറെ നാളുകളായി ഇയാളെ പിൻതുടർന്ന് രഹസ്യമായി നിരീക്ഷിച്ച് വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയധികം മദ്യക്കുപ്പികൾ വീട്ടിൽ സൂക്ഷിച്ച് വച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. ഫോണിൽ വിളിച്ച് പറയുന്നതിന് അനുസരിച്ച് ആവശ്യക്കാർക്ക് മദ്യകുപ്പികൾ വീട്ടിൽ എത്തിച്ച് നൽകുന്നതായിരുന്നു ഇയാളുടെ പതിവ് രീതി. ഇയാളുടെ വീട്ടിൻ്റെ വരാന്തയിൽ വച്ച് മറ്റൊരാൾക്ക് മദ്യവില്പന നടത്തുന്നതിനിടയാണ് എക്സൈസിന്റെ പടിയിലാക്കുന്നത്. ഒരു ദിവസം 40 മദ്യക്കുപ്പികളൊളം ഇയ്യാൾ അനധിക്യതമായി വില്പന നടത്തിയിരുന്നു. തുടർന്ന് മനുമോനെ ഈരാറ്റുപേട്ട ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജ്സ്ട്രറ്റ് കോടതിയിൽ ഹാജരാക്കിയതിൻ പ്രകാരം 30.01.2026 തീയതി വരെ റിമാന്റ് ചെയ്തു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ഷാജി വി എം. പ്രിവന്റ്റീവ് സുബാഷ് എൽ ഓഫീസർ സ്റ്റാൻലി ചാക്കോ,,സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദു എം എൻ,ആന്റോ ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിനി ജോൺ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

One thought on “ഇടമറുകിലെ സാമന്തര ബാർ പൂട്ടിച്ച് എക്സൈസ്

  1. **mitolyn official**

    Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!