ലോറിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പളളി സ്വദേശി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

തൊടുപുഴ: കോലാനി ബൈപ്പാസിലുണ്ടായ വാഹനാ അകടത്തിൽ കളമശ്ശേരി ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി അഭിഷേക് വിനോദ് ആണ് ഞായറാഴ്ച പുലർച്ചെ നടന്ന അപകടത്തിൽ മരിച്ചത് 19 വയസ്സായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിഷേകിന്റെ സഹപാഠിയും കൊട്ടാരക്കര സ്വദേശിയുമായ കിരൺ രാധാകൃഷ്ണൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.കോലാനി ബൈപ്പാസിലെ തോട്ടപുറം ഫ്യൂവൽസിന് സമീപം വെച്ച്, അഭിഷേകും കിരണും സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു ലോറിയുമായി കൂട്ടിയിടിക്കുക ആയിരുന്നു. പാലാ ഭാഗത്തേക്ക് പോവുകയായിരുന്നു വിദ്യാർത്ഥികൾ. അപകടം നടന്ന ഉടൻ ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാന്‍ ആയില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

156 thoughts on “ലോറിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പളളി സ്വദേശി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!