അർത്തുങ്കൽ തിരുനാളിന്റെ കൊടിയേറ്റ് പതാക പാലാ ളാലം പഴയപള്ളിയിൽ നിന്ന് സംവഹിക്കപ്പെടുന്നു

പാലാ :പ്രസിദ്ധമായ അർത്തുങ്കൽ പെരുന്നാളിന്റെ കൊടിയേറ്റിനുള്ള പതാക പാലാ ളാലം പഴയ പള്ളിയിൽ നിന്ന് ഇന്ന് സംവഹിക്കപ്പെടും.പാലായിൽ നിന്ന് 21 വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണമായിട്ടാണ് തിരുനാൾ കൊടി കൊണ്ടുപോകുന്നത്.അർത്തുങ്കൽ പള്ളിയിൽ നിന്ന് വൈദികരും കൈകാരന്മാരും കമ്മറ്റി അംഗങ്ങളും അടങ്ങിയ പ്രതിനിധി സംഘം രാവിലെ എട്ടുമണിക്ക് ളാലം പള്ളിയിൽ എത്തും.ഏഴു മണിയുടെവിശുദ്ധ കുർബാനയ്ക്കും നിത്യസഹായ മാതാവിൻറെ നൊവേനയ്ക്കും ഡോ. കണ്ണൻ രചിച്ച് സംഗീതം നൽകിയ “അമ്മ അമലാംബിക ” എന്ന ഗാനത്തിനും ശേഷം ഏഴടി നീളമുള്ള പതാക വെഞ്ചരിച്ച് ളാലം പഴയ പള്ളി വികാരിയും പ്രതിനിധികളും അർത്തുങ്കൽ പള്ളിയിൽ നിന്ന് എത്തിയ പ്രതിനിധി സംഘത്തിന് കൈമാറും.തുടർന്ന് അലങ്കരിച്ച വാഹനത്തിൽ പ്രദക്ഷിണമായി അർത്തുങ്കൽ പള്ളിയിലെത്തിക്കുന്ന കൊടി സ്വീകരിച്ച് വൈകുന്നേരം 6 30ന് ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും.1998ൽ പാലാക്കാരിയായ ഐഷ മുത്തോലി എന്ന ഭക്ത സ്ത്രീക്ക് ഉണ്ടായ ദൈവാനുഭവത്തിന്റെ ഉപകാരസ്മരണയായിട്ടാണ് പാലായിൽ നിന്ന് ഈ പതാക സമർപ്പണം ആരംഭിച്ചത്.1998 ൽ പാലാ ളാലം പഴയ പള്ളിയിൽനിന്ന് ഈ പ്രയാണം ആരംഭിച്ചപ്പോൾ പാലാ രൂപതാ അധ്യക്ഷൻ അന്ന് അർത്തുങ്കലിൽ കുർബാന അർപ്പിച്ചിരുന്നു.പിന്നീട് സെൻറ് ജോസഫ് ട്രസ്റ്റ് ആണ് പാലായിൽ നിന്ന് ഈ പ്രദക്ഷിണം നയിച്ചിരുന്നത്.രണ്ട് റീത്തുകളും രണ്ട് രൂപതകളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ പ്രതീകം ആകയാൽ പഴയകാലത്തെപ്പോലെ തന്നെ പാലാ ളാലം പള്ളിയിൽ നിന്ന് പ്രയാണം ആരംഭിക്കണം എന്ന പാലാ ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിലിൻ്റെ ആഗ്രഹം മാനിച്ചാണ് ഇത്തവണ പാലാ ളാലം പള്ളിയിൽനിന്ന് പതാകപ്രദക്ഷിണം ആരംഭിക്കുന്നത്.പാലാ ളാലം പഴയപള്ളിക്ക് നിത്യ സഹായ മാതാവിൻറെ നൊവേന ആദ്യമായി ആരംഭിച്ച തീർത്ഥാടന കേന്ദ്രം എന്ന സവിശേഷതയും ഉണ്ട്. തിരുകർമ്മങ്ങൾക്ക് പഴയ പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ ,ഫാദർ ജോസഫ് ആലഞ്ചേരി, ഫാദർ സ്കറിയ പറമ്പിൽ ഫാ. ആന്റണി നങ്ങപറമ്പിൽ സെൻ്റ് ജോസഫ് ട്രസ്റ്റ് അംഗങ്ങൾ കൈകാരന്മാരായ ടെൻസൺ വലിയകാപ്പിൽ, സാബു തേൻമാക്കൽ ജോർജുകുട്ടി ഞാവള്ളിൽ ബേബിച്ചൻ ചാമക്കാല എന്നിവർ നേതൃത്വം നൽകും

74 thoughts on “അർത്തുങ്കൽ തിരുനാളിന്റെ കൊടിയേറ്റ് പതാക പാലാ ളാലം പഴയപള്ളിയിൽ നിന്ന് സംവഹിക്കപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!