സ്റ്റൈപ്പൻഡോട് കൂടി കയർ പരിശീലന കോഴ്‌സ്: കയർ ബോർഡ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : 02 ജനുവരി 2026കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം
സംരംഭങ്ങളുടെ മന്ത്രാലയത്തിന് കീഴിലെ കയർ ബോർഡ് കയർ പരിശീലന കോഴ്‌സിന്
അപേക്ഷകൾ ക്ഷണിച്ചു. കയർ സാങ്കേതികവിദ്യയിൽ ആറ് മാസത്തെ ആർട്ടിസാൻ
സർട്ടിഫിക്കറ്റ് കോഴ്‌സ് എൻ‌എസ്‌ക്യുഎഫ് ലെവൽ 3, അഡ്വാൻസ്ഡ് കയർ
ടെക്നോളജിയിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് എൻ‌എസ്‌ക്യുഎഫ് ലെവൽ 4 എന്ന
കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കേരളത്തിൽ ആലപ്പുഴയിലെ ദേശീയ പരിശീലന, ഡിസൈൻ
കേന്ദ്രത്തിൽ പരിശീലനം ലഭ്യമാണ്. തഞ്ചാവൂർ, ഭുവനേശ്വർ,രാജമുന്ദ്രി
എന്നിവിടങ്ങളിലെ കയർ ബോർഡ് കേന്ദ്രങ്ങളിലും കോഴ്‌സ് ലഭ്യമാണ്.
തെരഞ്ഞെടുക്കപ്പെടുന്ന പരിശീലനാർത്ഥികൾക്ക് പ്രതിമാസം 3000 രൂപ
സ്റ്റൈപ്പൻഡിന് അർഹതയുണ്ടായിരിക്കും. 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക്
അപേക്ഷിക്കാം. 2008 ലെ കയർ വ്യവസായ (ആർ) നിയമങ്ങൾ അനുസരിച്ച് കയർ
ഫാക്ടറി/കയർ സഹകരണ സംഘങ്ങൾ സ്പോൺസർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻഗണന
ലഭിക്കും. 20% സീറ്റുകൾ പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് സംവരണം
ചെയ്തിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി 10.
ആലപ്പുഴയിൽ വനിത ഉദ്യോഗാർത്ഥികൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.
അപേക്ഷാ ഫോം കയർ ബോർഡിന്റെ www.coirboard.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

One thought on “സ്റ്റൈപ്പൻഡോട് കൂടി കയർ പരിശീലന കോഴ്‌സ്: കയർ ബോർഡ് അപേക്ഷ ക്ഷണിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!