ദീർഘവീക്ഷണമുള്ള പൊതുപ്രവർത്തകർ നാടിന്റെ സമ്പത്ത്: മാർ ജോസ് പുളിക്കൽ

നാടിന്റെ സമഗ്രവികസനത്തിനായി സങ്കുചിത ചിന്തകൾക്കതീതമായി മൂല്യങ്ങളിലൂന്നിയ പ്രവർത്തന ശൈലി വേണം :മാർ മാത്യു അറക്കൽ 

കാഞ്ഞിരപ്പള്ളി: സമൂഹത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന
ദീർഘവീക്ഷണമുള്ള പൊതുപ്രവർത്തകർ നാടിന്റെ വിലമതിക്കാനാവാത്ത സമ്പത്താണെന്ന്
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കോട്ടയം, ഇടുക്കി,
പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ ത്രിതല
പഞ്ചായത്ത് ജനപ്രതിനിധികളുടെ അനുമോദന സമ്മേളനം പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം
ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  വനം-വന്യജീവി വിഷയങ്ങളിൽ
ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകണമെന്നും  മൂല്യാധിഷ്ടിതവും മാനുഷികതയിലും
ദേശീയതയിലൂ മൂന്നിയതുമായ വികസന സങ്കൽപങ്ങൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം
ഓർമിപ്പിച്ചു.ദൈവവുമായുള്ള സജീവ ബന്ധം സഹോദരങ്ങളുമായുള്ള ബന്ധത്തെ
ശക്തിപ്പെടുത്തും. ദൈവീക സമാധാനം ഹൃദയങ്ങളിൽ നിറയുമ്പോൾ മാത്രമേ യഥാർത്ഥ
സമാധാനവാഹകരാകാനും നാടിന്റെ സമാധാനാന്തരീക്ഷത്തിന് കാവലാകാനും നമുക്ക്
സാധിക്കുകയുള്ളൂവെന്നും മാർ ജോസ് പുളിക്കൽ  പറത്തു. നാടിന്റെ
സമഗ്രവികസനത്തിനായി സങ്കുചിത ചിന്തകൾക്കതീതമായി മൂല്യങ്ങളിലൂന്നിയ
പ്രവർത്തന ശൈലിയാണ് ജനപ്രതിനിധികൾ സ്വീകരിക്കേണ്ടതെന്ന് അനുഗ്രഹ
പ്രഭാഷണത്തിൽ കാഞ്ഞിരപ്പള്ളി രൂപത മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ
പറഞ്ഞു.മഹാത്മ ഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്
മുഖ്യ പ്രഭാഷണം നടത്തി.പാർലമെൻ്റെറി മര്യാദകൾ പാലിച്ച്  മാന്യമായ
രാഷ്ട്രീയമാതൃക കാട്ടിക്കൊടുക്കുവാൻ സാധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. രൂപത
പ്രോട്ടോ സിഞ്ചല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം സ്വാഗതം ആശംസിച്ചു.
സിഞ്ചല്ലൂസ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ മോഡറേറ്ററായിരുന്നു.
സിഞ്ചല്ലൂസ് ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ,പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ്
തടത്തിൽ, ചാൻസലർ ഫാ. മാത്യു ശൗര്യാംകുഴി, ഡോ ജൂബി മാത്യു, പാസ്റ്ററൽ
ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ എന്നിവർ ക്രമീകരണങ്ങൾക്ക്
നേതൃത്വം നൽകി.ഫോട്ടോ: കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ  ത്രിതല
പഞ്ചായത്ത് ജനപ്രതിനിധികളുടെ അനുമോദന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നു. മാർ മാത്യു അറയ്ക്കൽ,
വിശിഷ്ടാതിഥികൾ എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!