എരുമേലി :യുഡിഎഫിനു ഭൂരിപക്ഷമുള്ള എരുമേലി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് എൽഡിഎഫിലെ അമ്പിളി സജീവനാണ് . ഭൂരിപക്ഷം ഉണ്ടായിട്ടും പട്ടികവർഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് ആളില്ലാത്തതിനാൽ യുഡിഎഫ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിട്ടുനിന്നു . അതോടെ എൽഡിഎഫിലെ അമ്പിളി സജീവനെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുകയായിരുന്നു . വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫിലെ സാറാമ്മ ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷേ വൈസ് പ്രസിഡന്റ് സ്ഥാനം ഔദ്യോഗികമായി ഏൽക്കണമെങ്കിൽ, പ്രസിഡന്റ് സത്യവാചകം ചൊല്ലി കൊടുക്കണം .
എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അർഹതപ്പെട്ട കരങ്ങളിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.
യുഡിഎഫിനു ഭൂരിപക്ഷമുള്ള എരുമേലി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട എൽഡിഎഫിലെ അമ്പിളി സജീവവനെ അനുമോദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഭൂരിപക്ഷം ഉണ്ടായിട്ടും പട്ടികവർഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് ആളില്ലാത്തതിനാൽ യുഡിഎഫ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിട്ടുനിന്നു . അതോടെ എൽഡിഎഫിലെ അമ്പിളി സജീവനെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുകയായിരുന്നു . യുഡിഎഫ്- 14, എൽഡിഎ ഫ്- 7, എൻഡിഎ – 2, സ്വതന്ത്രൻ – 1 എന്നിങ്ങനെയാണ് എരുമേലി ഗ്രാമപഞ്ചായത്തിലെ കക്ഷിനില ..
