കേരളത്തിലെ എസ്ഐആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്

തിരുവനന്തപുരം: കേരളത്തിലെ എസ്ഐആറിന്റെ കരട് വോട്ടർപട്ടിക
പ്രസിദ്ധീകരിച്ചു. 2,54,42,352 പേർ ഫോം പൂരിപ്പിച്ച് നൽകി. 24.08 ലക്ഷം
പേരാണ് കരട് വോട്ടർ പട്ടികയിൽ ഒഴിവാക്കപ്പെട്ടത്. ഒഴിവാക്കപ്പെട്ടവർ
ഇന്നുമുതൽ ഒരു മാസത്തിനകം പേര് ചേർക്കാൻ ഫോം നൽകണം. പരാതി പരിഗണിക്കാൻ ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കരട് വോട്ടർ പട്ടിക
പാർട്ടികൾക്ക് കൈമാറിയിട്ടുണ്ട്. നടപടി രണ്ടാഴ്ച നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഇലക്ഷൻ കമ്മിഷന് കത്ത്
നൽകിയിരുന്നു. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പുറത്തിറക്കുക.
കമ്മിഷന് കണ്ടെത്താനാവാത്ത പലരും നാട്ടിൽത്തന്നെയുണ്ടെന്ന്
രാഷ്ട്രീയപ്പാർട്ടികൾ പറയുന്നു. ഇവർക്ക് പേരുചേർക്കണമെങ്കിൽ പുതിയ
വോട്ടറായി അപേക്ഷിക്കണം.
ഇന്നുമുതൽ പേരുചേർക്കാം
എന്യൂമറേഷൻ ഫോം പൂരിപ്പിച്ച്
നൽകാനാവാത്തവർക്ക് ഇന്ന് (ഡിസംബർ 23) മുതൽ ഫോം ആറിൽ അപേക്ഷിക്കാം.
ഡിക്ലറേഷനും നൽകണം. പുതിയതായി പേരുചേർക്കാൻ ഫോറം ആറിലും പ്രവാസികൾ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്. മരണം, താമസംമാറൽ, പേര് ഇരട്ടിപ്പ് തുടങ്ങിയ
കാരണങ്ങളാൽ പേര് ഒഴിവാക്കാൻ ഫോറം ഏഴിലും വിലാസം മാറ്റാനും മറ്റുതിര
ത്തലുകൾക്കും ഫോറം എട്ടിലും അപേക്ഷിക്കണം. ഫോറങ്ങൾ കമ്മിഷൻ വെബ്സൈറ്റിൽ കിട്ടും
.
കരടുപട്ടികയിലുള്ള ഒരാളുടെ പേർ ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാൽ ഇലക്ടറൽ
രജിസ്‌ട്രേഷൻ ഓഫീസറുടെ ഉത്തരവുവന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ്
ഓഫീസർക്ക് അപ്പീൽ നൽകാം. ഇതിലും പരാതിയുണ്ടെങ്കിൽ മുഖ്യതിരഞ്ഞെടുപ്പ്
ഓഫിസറെ 30 ദിവസത്തിനകം സമീപിക്കണം. എന്യൂമറേഷൻ ഫോറങ്ങളിലെ തീരുമാനവും പരാതി തീർപ്പാക്കലും ഡിസംബർ 23 മുതൽ ഫെബ്രുവരി 14 വരെയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!