മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ സേവനങ്ങൾ കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ജനുവരി 06-08 വരെ

തിരുവനന്തപുരം : 22 ഡിസംബർ 2025 

കേന്ദ്ര
വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട്
ഓഫീസിലെ മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ 2026 ജനുവരി ആറ് മുതൽ എട്ട് വരെ
കൊട്ടാരക്കര താലൂക്ക് ഓഫീസിൽ വിന്യസിക്കും. അപേക്ഷകർക്ക് www.passportindia.gov.in എന്ന
വെബ്‌സൈറ്റ് വഴി മൊബൈൽ പാസ്‌പോർട്ട് സേവാ വാനിലെ സേവനത്തിനായുള്ള
അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം. ആവശ്യമായ രേഖകൾ സഹിതം അനുവദിച്ച
സമയത്ത് റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്, തിരുവനന്തപുരത്തെ
ആർ‌പി‌ഒയെ 0471-2470225 എന്ന നമ്പറിലോ rpo.trivandrum@mea.gov.in  എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!