വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി

ഈ നിയമം നിയമപരമായ തൊഴിൽ ഉറപ്പ് 125 ദിവസമായി വർധിപ്പിക്കുന്നുഭാവിയെ പഞ്ചായത്തുകൾ നയിക്കും – പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള അധികാരം ഗ്രാമസഭകൾക്കും പഞ്ചായത്തുകൾക്കുമായിരിക്കുംവിക്‌സിത് ഭാരത്@2047 എന്ന കാഴ്ചപ്പാടിന് അ‌നുസൃതമാണ് വിക്‌സിത് ഭാരത്-G RAM Gന്യൂഡൽഹി : 18 ഡിസംബർ 2025 ഇന്ത്യയുടെ
ഗ്രാമീണ തൊഴിൽ നയത്തിൽ സുപ്രധാനമായ മാറ്റത്തിന് തുടക്കം കുറിച്ച്, 2025-ലെ
വിക്‌സിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)
(VB—G RAM G) ബില്ലിന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഈ
നിയമം ഗ്രാമീണ കുടുംബങ്ങൾക്കുള്ള നിയമപരമായ വേതനാധിഷ്ഠിത തൊഴിലുറപ്പ് ഒരു
സാമ്പത്തിക വർഷത്തിൽ 125 ദിവസമായി വർധിപ്പിക്കുന്നു. ശാക്തീകരണം,
ഉൾക്കൊള്ളുന്ന വളർച്ച, വികസന പദ്ധതികളുടെ ഏകീകരണം, സേവനവിതരണത്തിന്റെ പൂർണത
എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ, സമൃദ്ധവും കരുത്തുറ്റതുമായ,
സ്വയംപര്യാപ്തമായ ഗ്രാമീണ ഇന്ത്യ എന്ന ലക്ഷ്യത്തിന്റെ അടിത്തറ
ശക്തിപ്പെടുത്തുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ
ഗ്രാമീണ തൊഴിൽ വികസന ചട്ടക്കൂടിൽ നിർണായകമായ പരിഷ്കാരങ്ങൾ വരുത്തുന്ന
വിക്‌സിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ബിൽ
2025, പാർലമെന്റ് നേരത്തെ പാസാക്കിയിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് നിയമം (MGNREGA), 2005-ന് പകരമായി, ഉപജീവന സുരക്ഷ
വർദ്ധിപ്പിക്കുന്നതും, 2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യം ​കൈവരിക്കാനുള്ള
കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതുമായ ആധുനിക, നിയമപരമായ ചട്ടക്കൂട് ഈ
നിയമം കൊണ്ടുവരുന്നു.വെറുമൊരു
ക്ഷേമപദ്ധതിയെന്നതിലുപരി, ഗ്രാമീണ തൊഴിലിനെ വികസനത്തിനുള്ള സംയോജിത
മാർഗ്ഗമായി മാറ്റാനാണ് ഈ നിയമം ലക്ഷ്യമിടുന്നത്. ശാക്തീകരണം, ഏവരെയും
ഉൾക്കൊള്ളുന്ന വളർച്ച, വികസന പദ്ധതികളുടെ ഏകോപനം, സമ്പൂർണ സേവന ലഭ്യത
എന്നിവ ഇതിന്റെ അടിസ്ഥാന ശിലകളാണ്. ഇത് ഗ്രാമീണ കുടുംബങ്ങളുടെ വരുമാന
സുരക്ഷ ശക്തിപ്പെടുത്തുകയും, ഭരണസംവിധാനവും ഉത്തരവാദിത്വ സംവിധാനങ്ങളും
ആധുനികമാക്കുകയും, ഈടുനിൽക്കുന്നതും ഉൽപ്പാദനക്ഷമവുമായ ഗ്രാമീണ ആസ്തികളുടെ
സൃഷ്ടിയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. അതുവഴി സമ്പന്നവും
സ്ഥിരതയുള്ളതുമായ ഗ്രാമീണ ഇന്ത്യക്ക് അടിത്തറയിടുന്നു.നിയമത്തിന്റെ പ്രധാന സവിശേഷതകൾനിയമപരമായ തൊഴിലുറപ്പ് വർധിപ്പിക്കൽ*
അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള മുതിർന്ന അംഗങ്ങളുള്ള ഓരോ ഗ്രാമീണ
കുടുംബത്തിനും ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 125 ദിവസത്തെ വേതനത്തോടു
കൂടിയ തൊഴിൽ ഈ നിയമം ഉറപ്പാക്കുന്നു (വകുപ്പ് 5(1)).*
മുമ്പുണ്ടായിരുന്ന 100 ദിവസമെന്ന തൊഴിൽപരിധി വർദ്ധിപ്പിച്ചത്
കുടുംബങ്ങളുടെ ഉപജീവന സുരക്ഷയും വരുമാന സ്ഥിരതയും വർദ്ധിപ്പിക്കുന്നു. ഇത്
രാജ്യത്തിന്റെ വികസനത്തിൽ കൂടുതൽ ഫലപ്രദമായും അ‌ർഥവത്തായും പങ്കുചേരാൻ
ഗ്രാമീണ ജനതയെ പ്രാപ്തരാക്കുന്നു.കൃഷിക്കും ഗ്രാമീണ തൊഴിലിനും തുല്യ പരിഗണന*
വിത്തുവിതയ്ക്കൽ, വിളവെടുപ്പ് തുടങ്ങിയ പ്രധാന കൃഷി കാലയളവുകളിൽ ആവശ്യമായ
കർഷക തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, ഒരു സാമ്പത്തിക വർഷത്തിൽ
ആകെ 60 ദിവസത്തിൽ കവിയാത്ത ഇടവേള പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ഈ നിയമം
അധികാരം നൽകുന്നു (വകുപ്പ് 6).*
എങ്കിലും 125 ദിവസത്തെ സമ്പൂർണ തൊഴിലുറപ്പ് തുടർന്നും നിലനിൽക്കും;
ബാക്കിയുള്ള കാലയളവിൽ അത് നൽകും. ഇത് കാർഷിക ഉൽപ്പാദനക്ഷമതയെയും
തൊഴിലാളികളുടെ സുരക്ഷയെയും ഒരുപോലെ സംരക്ഷിക്കുന്നു.സമയബന്ധിതമായ വേതന വിതരണം*
ജോലി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിലോ, പരമാവധി പതിനഞ്ച്
ദിവസത്തിനുള്ളിലോ വേതനം നൽകണമെന്ന് നിയമം അനുശാസിക്കുന്നു (വകുപ്പ് 5(3)).
നിശ്ചിത കാലയളവിനപ്പുറം കാലതാമസം നേരിടുന്ന സാഹചര്യത്തിൽ, ഷെഡ്യൂൾ II-ൽ
പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി കാലതാമസത്തിന് നഷ്ടപരിഹാരം
നൽകേണ്ടതുണ്ട്. ഇതിലൂടെ വേതന സുരക്ഷ ശക്തിപ്പെടുകയും തൊഴിലാളികളെ
കാലതാമസത്താലുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.ഉൽപ്പാദനക്ഷമമായ ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ

നിയമപ്രകാരമുള്ള
തൊഴിലുറപ്പ് പദ്ധതിയെ താഴെ പറയുന്ന നാല് പ്രധാന മേഖലകളിലെ സുസ്ഥിര ആസ്തി
നിർമ്മാണവുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു (വകുപ്പ് 4(2), ഷെഡ്യൂൾ
I):1. ജലസുരക്ഷയും ജലവുമായി ബന്ധപ്പെട്ട പ്രവൃത്തികളും2. പ്രധാന ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ3. ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ4. കാലാവസ്ഥാ വ്യതിയാനങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രവൃത്തികൾഎല്ലാ
പ്രവൃത്തികളും അടിത്തട്ടിൽനിന്നു മുകളിലേക്ക് എന്ന രീതിയിലാണ് ആസൂത്രണം
ചെയ്യുന്നത്. കൂടാതെ സൃഷ്ടിക്കപ്പെടുന്ന എല്ലാ ആസ്തികളും വിക്സിത് ഭാരത്
നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ സ്റ്റാക്കിലേക്ക് സംയോജിപ്പിക്കും. ഇത്
വ്യത്യസ്ത പ്രാദേശിക ആവശ്യങ്ങൾ അടിസ്ഥാനമാക്കി നിർണായകമായ ഗ്രാമീണ
അടിസ്ഥാനസൗകര്യങ്ങളുടെ പരിപൂർണത ലക്ഷ്യമിട്ടുള്ളതാണ്.ദേശീയ സംയോജനത്തോടുകൂടിയ വികേന്ദ്രീകൃത ആസൂത്രണം

*
എല്ലാ പ്രവൃത്തികളും വിക്സിത് ഗ്രാമപഞ്ചായത്ത് പദ്ധതികളിൽ (VGPP) നിന്നാണ്
ഉത്ഭവിക്കുന്നത്, ഗ്രാമപഞ്ചായത്ത് തലത്തിൽ പങ്കാളിത്ത പ്രക്രിയകളിലൂടെ
തയ്യാറാക്കുകയും ഗ്രാമസഭ അംഗീകരിക്കുകയും ചെയ്യുന്നു (വകുപ്പുകൾ
4(1)–4(3)).* ഈ
പദ്ധതികൾ പിഎം ഗതി ശക്തി ഉൾപ്പെടെയുള്ള ദേശീയ പ്ലാറ്റ്‌ഫോമുകളുമായി
ഡിജിറ്റലായും സ്ഥലപരമായും സംയോജിപ്പിച്ചിരിക്കുന്നു. വികേന്ദ്രീകൃതമായ
തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം നിലനിർത്തി, ഗവൺമെന്റിന്റെ സർവതോമുഖ
സംയോജനം സാധ്യമാക്കുന്നു.* ഈ സംയോജിത
ആസൂത്രണ സംവിധാനം വഴി മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും പദ്ധതികൾ കൂടുതൽ
ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കും. ഒരേ പ്രവൃത്തികൾ ആവർത്തിക്കുന്നത്
ഒഴിവാക്കാനും പൊതുമുതൽ പാഴാകാതെ സൂക്ഷിക്കാനും ഇതുവഴി സാധിക്കും. പ്രാദേശിക
ആവശ്യങ്ങൾക്കനുസരിച്ച് അടിസ്ഥാനസൗകര്യങ്ങൾ എല്ലാവരിലും എത്തിക്കുന്ന
‘സാച്ചുറേഷൻ’ അധിഷ്ഠിത വികസനം വേഗത്തിലാക്കാൻ ഈ ചട്ടക്കൂട് സഹായിക്കുന്നു.പരിഷ്കരിച്ച സാമ്പത്തിക ഘടന

*
ഈ നിയമം കേന്ദ്രപിന്തുണയുള്ള പദ്ധതിയായി നടപ്പാക്കുന്നു. നിയമത്തിലെ
വ്യവസ്ഥകൾക്ക് അനുസൃതമായി സംസ്ഥാന ഗവണ്മെന്റുകൾ ഇത് വിജ്ഞാപനം ചെയ്ത്
പ്രാവർത്തികമാക്കും.*
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ 60:40 എന്ന അനുപാതത്തിലും,
വടക്കുകിഴക്കൻ-ഹിമാലയൻ സംസ്ഥാനങ്ങൾക്ക് 90:10 എന്ന അനുപാതത്തിലും,
നിയമസഭകളില്ലാത്ത കേന്ദ്രഭരണപ്രദേശങ്ങൾക്ക് 100% കേന്ദ്രധനസഹായത്തിലുമാണ്
ചെലവ് പങ്കിടുന്നത്.* നിയമങ്ങളിൽ
(വകുപ്പുകൾ 4(5), 22(4)) എന്നിവയിൽ നിർദ്ദേശിച്ചിരിക്കുന്ന വസ്തുനിഷ്ഠമായ
മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനം തിരിച്ചുള്ള മാനദണ്ഡ വിഹിതങ്ങൾ
വഴിയാണ് ധനസഹായം നൽകുന്നത്. തൊഴിൽ, തൊഴിലില്ലായ്മ വേതനം എന്നിവയ്ക്കുള്ള
നിയമപരമായ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കുന്നതിനൊപ്പം പ്രവചനാത്മകത,
സാമ്പത്തിക അച്ചടക്കം, മികച്ച ആസൂത്രണം എന്നിവ ഉറപ്പാക്കുന്നു.കരുത്തുറ്റ ഭരണനിർവഹണ ശേഷി*
ഭരണപരമായ ആവശ്യങ്ങൾക്കായി നീക്കിവയ്ക്കാവുന്ന തുകയുടെ പരിധി 6 ശതമാനത്തിൽ
നിന്നും 9 ശതമാനമായി ഉയർത്തി. ഇത് കൂടുതൽ ജീവനക്കാരെ നിയമിക്കാനും, അവർക്ക്
മികച്ച പരിശീലനം നൽകാനും, സാങ്കേതിക ശേഷി വർദ്ധിപ്പിക്കാനും, ഫീൽഡ്
തലത്തിലുള്ള പിന്തുണ ഉറപ്പാക്കാനും സഹായിക്കും. ഇതുവഴി പദ്ധതിയുടെ
ലക്ഷ്യങ്ങൾ കൂടുതൽ ഫലപ്രദമായി കൈവരിക്കാൻ സ്ഥാപനങ്ങൾക്ക് സാധിക്കും.2047-ൽ
വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിന് അനുസൃതമായി ഇന്ത്യയുടെ ഗ്രാമീണ തൊഴിൽ
ചട്ടക്കൂട് പുതുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള നിർണായക
ചുവടുവയ്പ്പിനെയാണ് വിക്‌സിത് ഭാരത് – ഗ്യാരന്റിണ്ടി ഫോർ റോസ്ഗാർ ആൻഡ്
ആജീവിക മിഷൻ (ഗ്രാമീൺ) നിയമം 2025 പ്രതിനിധാനം ചെയ്യുന്നത്. 125 ദിവസത്തെ
നിയമപരമായ വേതനാധിഷ്ഠിത തൊഴിലുറപ്പ് വർധിപ്പിക്കുന്നതിലൂടെ, തൊഴിൽ
ആവശ്യപ്പെടാനുള്ള അവകാശം ഈ നിയമം കൂടുതൽ ശക്തിപ്പെടുത്തുന്നു. അതോടൊപ്പം,
വികേന്ദ്രീകൃതവും പങ്കാളിത്തപരവുമായ ഭരണ സംവിധാനങ്ങൾ കൂടുതൽ
ആഴത്തിലാക്കുകയും ചെയ്യുന്നു. സുതാര്യവും നിയമാധിഷ്ഠിതവുമായ ധനവിന്യാസം,
ശക്തമായ ഉത്തരവാദിത്വ സംവിധാനങ്ങൾ, സാങ്കേതികവിദ്യയെ ആധാരമാക്കിയ
ഉൾക്കൊള്ളൽ, ഏകോപനാധിഷ്ഠിത വികസനം എന്നിവയെ സംയോജിപ്പിച്ച്, ഗ്രാമീണ തൊഴിൽ
വെറും വരുമാന സുരക്ഷ നൽകുന്ന പദ്ധതിയായി മാത്രമല്ല, സ്ഥിരതയുള്ള ഉപജീവന
മാർഗങ്ങൾ, കരുത്തുറ്റ ആസ്തികൾ, ദീർഘകാല ഗ്രാമീണ സമൃദ്ധി എന്നിവ
സൃഷ്ടിക്കുന്ന വികസന ഉപകരണമായും മാറ്റുകയാണ് ഈ നിയമം ലക്ഷ്യമിടുന്നത്.തൊഴിലുറപ്പും തൊഴിൽ ആവശ്യപ്പെടാനുള്ള അവകാശവുംതൊഴിൽ
ആവശ്യപ്പെടാനുള്ള അവകാശത്തെ നിയമം ദുർബലപ്പെടുത്തുന്നില്ല. നേരെമറിച്ച്,
യോഗ്യരായ ഗ്രാമീണ കുടുംബങ്ങൾക്ക് കുറഞ്ഞത് 125 ദിവസത്തെ വേതനം ഉറപ്പായ
തൊഴിൽ നൽകുന്നതിന് ഗവണ്മെന്റിനു വ്യക്തമായ നിയമപരമായ ബാധ്യത വകുപ്പ് 5(1)
നൽകുന്നു. ഉത്തരവാദിത്വവും പരാതി പരിഹാര സംവിധാനങ്ങളും
ശക്തിപ്പെടുത്തുന്നതിനൊപ്പം ഗ്യാരന്റി ദിവസങ്ങളുടെ വിപുലീകരണം ഈ
അവകാശത്തിന്റെ നടപ്പാക്കൽ സാധ്യതയെ ശക്തിപ്പെടുത്തുന്നു.മാനദണ്ഡാധിഷ്ഠിത (Normative) ധനസഹായവും തൊഴിൽ ലഭ്യമാക്കലുംമാനദണ്ഡാധിഷ്ഠിത
വിഹിതത്തിലേക്കുള്ള മാറ്റം ബജറ്റ് തയ്യാറാക്കുന്നതിനും തുക
കൈമാറുന്നതിനുമുള്ള നടപടിക്രമങ്ങളിൽ മാത്രമാണ്. ഇത് തൊഴിൽ ലഭിക്കാനുള്ള
നിയമപരമായ അവകാശത്തെ ബാധിക്കുന്നില്ല. 4(5) ഉം 22(4) ഉം വകുപ്പുകൾ തൊഴിൽ
അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം നൽകാനുള്ള നിയമപരമായ ബാധ്യത നിലനിർത്തി,
നിയമാധിഷ്ഠിതവും പ്രവചനാത്മകവുമായ വിഹിതങ്ങൾ ഉറപ്പാക്കുന്നു.വികേന്ദ്രീകരണവും പഞ്ചായത്തുകളുടെ പങ്കുംഈ
നിയമം ആസൂത്രണമോ നടപ്പിലാക്കലോ കേന്ദ്രീകൃതമാക്കുന്നില്ല. 16 മുതൽ 19
വരെയുള്ള വകുപ്പുകൾ പ്രകാരം പദ്ധതി ആസൂത്രണം ചെയ്യാനും, നടപ്പിലാക്കാനും,
മേൽനോട്ടം വഹിക്കാനുമുള്ള അധികാരം അതത് തലങ്ങളിലെ പഞ്ചായത്തുകൾക്കും
പ്രോഗ്രാം ഓഫീസർമാർക്കും ജില്ലാ അധികാരികൾക്കുമാണ് നൽകിയിരിക്കുന്നത്.
പ്രാദേശികമായ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം പഞ്ചായത്തുകളിൽ തന്നെ
നിലനിർത്തിക്കൊണ്ട്, പദ്ധതികളുടെ സുതാര്യതയും ഏകോപനവും ഉറപ്പാക്കാൻ
മാത്രമാണ് ദേശീയതലത്തിലുള്ള സംയോജനം ലക്ഷ്യമിടുന്നത്. തൊഴിലും ആസ്തി സൃഷ്ടിയുംഈ
നിയമം 125 ദിവസത്തെ തൊഴിൽ ഉറപ്പ് നിയമപരമായി ഉറപ്പാക്കുന്നു. അതോടൊപ്പം, ഈ
തൊഴിൽ ഉൽപ്പാദനക്ഷമവും ഈടുനിൽക്കുന്നതും കാലാവസ്ഥാ വ്യതിയാനങ്ങളെ
അതിജീവിക്കാൻ ശേഷിയുള്ളതുമായ ആസ്തികളുടെ നിർമ്മാണത്തിന് സഹായകമാകുന്നു
എന്ന് ഉറപ്പുവരുത്തുന്നു. തൊഴിൽ സൃഷ്ടിക്കുന്നതും ആസ്തികൾ
നിർമ്മിക്കുന്നതും പരസ്പര പൂരകങ്ങളായ ലക്ഷ്യങ്ങളായാണ് രൂപകൽപ്പന
ചെയ്തിരിക്കുന്നത്. ഇത് ഗ്രാമീണ മേഖലയുടെ ദീർഘകാല വളർച്ചയ്ക്കും അതിജീവന
ശേഷിക്കും കരുത്തേകുന്നു (വകുപ്പ് 4(2), ഷെഡ്യൂൾ I).സാങ്കേതികവിദ്യയും ഉൾപ്പെടുത്തലുംഈ
നിയമപ്രകാരം സാങ്കേതികവിദ്യ ഒരു തടസ്സമല്ല, മറിച്ച് പദ്ധതി കൂടുതൽ
എളുപ്പമാക്കാനുള്ള സംവിധാനമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ബയോമെട്രിക്
സ്ഥിരീകരണം, ജിയോ-ടാഗിംഗ്, തത്സമയ ഡാഷ്ബോർഡുകൾ എന്നിവയിലൂടെ
സാങ്കേതികവിദ്യാധിഷ്ഠിത സുതാര്യത ഉറപ്പാക്കാൻ 23 ഉം 24 ഉം വകുപ്പുകൾ
വ്യവസ്ഥ ചെയ്യുന്നു. അതോടൊപ്പം,  വകുപ്പ് 20 ഗ്രാമസഭകളിലൂടെ നടത്തുന്ന
സോഷ്യൽ ഓഡിറ്റുകൾ ശക്തിപ്പെടുത്തി, സാമൂഹ്യമേൽനോട്ടവും സുതാര്യതയും
ഉൾക്കൊള്ളലും ഉറപ്പാക്കുന്നു. തൊഴിലില്ലായ്മ വേതനംമുൻപ്
നൽകിയിരുന്ന അവകാശ നിഷേധ വ്യവസ്ഥകൾ ഈ നിയമം നീക്കം ചെയ്യുകയും അർത്ഥവത്തായ
നിയമപരമായ സംരക്ഷണമായി തൊഴിലില്ലായ്മ വേതനം പുനഃസ്ഥാപിക്കുകയും
ചെയ്യുന്നു. അപേക്ഷ നൽകി നിശ്ചിത സമയപരിധിക്കുള്ളിൽ തൊഴിൽ നൽകാൻ
സാധിച്ചില്ലെങ്കിൽ, പതിനഞ്ച് ദിവസത്തിന് ശേഷം തൊഴിലില്ലായ്മ വേതനം
നൽകേണ്ടതുണ്ട്. ഉപസംഹാരം2025-ലെ
വിക്​സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) നിയമം
പാസാക്കുന്നത് ഇന്ത്യയുടെ ഗ്രാമീണ തൊഴിലുറപ്പിന്റെ സുപ്രധാനമായ
പുനരുജ്ജീവനത്തെയാണ് സൂചിപ്പിക്കുന്നത്. നിയമപരമായ തൊഴിലുറപ്പ് 125
ദിവസമായി വർദ്ധിപ്പിച്ചും, വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടു കൂടിയതുമായ
ആസൂത്രണം നടപ്പിലാക്കിയും, ഉത്തരവാദിത്വ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയും ഈ
നിയമം ഗ്രാമീണ തൊഴിൽ മേഖലയെ പുതിയൊരു തലത്തിലേക്ക് ഉയർത്തുന്നു. വികസന
പദ്ധതികളുടെ ഏകോപനത്തിലൂടെയും എല്ലാവരിലും സേവനങ്ങൾ എത്തിക്കുന്നതിലൂടെയും
ഗ്രാമീണ തൊഴിലിനെ വെറുമൊരു പദ്ധതിയെന്നതിലുപരി ശാക്തീകരണത്തിനും
ഉൾക്കൊള്ളുന്ന വളർച്ചയ്ക്കുമുള്ള തന്ത്രപരമായ മാർഗ്ഗമായി ഈ നിയമം
മാറ്റുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!