കോട്ടയം :ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും, ജില്ലാ നിയമ സേവന അതോറിറ്റി, വനിതാ സെൽ, വനിതാ ശിശുക്ഷേമ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നീ വകുപ്പുകളിൽ ദീർഘകാലങ്ങളായി തീർപ്പു കൽപ്പിക്കാത്ത ഗാർഹിക പീഡന പരാധികളിൽ തീർപ്പുകൽപ്പിക്കുന്നതിനായി 24-12-2025 തീയതി കോട്ടയം എം .റ്റി സെമിനാരി സ്കൂൾ ഹാളിൽ വച്ച് കോട്ടയം ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ “മഹിളാ സുരക്ഷ” എന്ന പേരിൽ . ഗാർഹിക പീഡന പരാതി പരിഹാര അദാലത്ത് നടത്തുന്നതാണ് .പ്രസ്തുത അദാലത്തിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി സമർപ്പിക്കുവാനും അവസരം ലഭിക്കുന്നതാണ് .അദാലത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള പരാതിക്കാർ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം വഴിയോ 9846996211, 9747964858എന്നി ഫോൺ നമ്പറിൽ വിളിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ് രജിസ്ട്രേഷനായുള്ള ഗൂഗിൾ ഫോം https://docs.google.com/…/1FAIpQLServDIn5p9…/viewform…
