ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി

തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷന്റെ (JMA) കേരള സംസ്ഥാന ജനറൽ ബോഡി യോഗം തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് ചേർന്നു. സംഘടനയുടെ ദേശീയ പ്രസിഡന്റ് ശ്രീ. വൈശാഖ് സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.മാധ്യമപ്രവർത്തകർ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തിൽ ദേശീയ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. തുടർന്ന് 2025-2027 കാലയളവിലേക്കുള്ള പുതിയ സംസ്ഥാന ഭരണസമിതിയെ ദേശീയ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നടന്ന യോഗം ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : പ്രസിഡന്റ്: ബി. ത്രിലോചനൻ വൈസ് പ്രസിഡന്റ്: ഷിബു ബി. ജനറൽ സെക്രട്ടറി: റോബിൻസൺ ക്രിസ്റ്റഫർ ട്രഷറർ: സി. ആർ. സജിത്ത് സംസ്ഥാന സെക്രട്ടറിമാർ: രവി കല്ലുമല, അശോക കുമാർ, സിബഗത്തുള്ള, എം.എ. അലിയാർ, ജോസഫ് എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. കൂടാതെ വിപുലമായ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കും യോഗം രൂപം നൽകി.സംഘടനയെ സംസ്ഥാനത്തുടനീളം ശക്തിപ്പെടുത്താനും മാധ്യമ മേഖലയിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനും പുതിയ കമ്മിറ്റി തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!