കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2026 ജനുവരിയിൽ കൊല്ലം
ജില്ലയിൽ നടത്തുന്ന സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2026’ നോടനുബന്ധിച്ച് നൽകുന്ന
മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിൽ മികച്ച
പത്രറിപ്പോർട്ട്, മികച്ച പത്രഫീച്ചർ, മികച്ച ഫീച്ചർ/ലേഖനം (കാർഷിക
മാസികകൾ), മികച്ച പുസ്തകം (ക്ഷീരമേഖല), മികച്ച ശ്രവ്യമാധ്യമ ഫീച്ചർ, മികച്ച
ദൃശ്യമാധ്യമ റിപ്പോർട്ട്, മികച്ച ദൃശ്യമാധ്യമ ഫീച്ചർ, മികച്ച ദൃശ്യമാധ്യമ
ഡോക്കുമെന്ററി/ മാഗസിൻ പ്രോഗ്രാം, മികച്ച ഫോട്ടോഗ്രാഫ് (ക്ഷീരമേഖല:
മാറുന്ന കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ) എന്നിങ്ങനെയും ക്ഷീരവികസന വകുപ്പ്
ഉദ്യോഗസ്ഥരുടെ വിഭാഗത്തിൽ മികച്ച ഫീച്ചർ-ദിനപ്പത്രം, ആനുകാലികം, മികച്ച
ഫോട്ടോഗ്രാഫ് (ക്ഷീരമേഖല: മാറുന്ന കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ)
എന്നിങ്ങനെയുമാണ് അപേക്ഷ ക്ഷണിച്ചത്. എൻട്രികൾ 2024 ജനുവരി ഒന്നിനും 2025 ഒക്ടോബർ 31നുമിടയിൽ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. നിബന്ധനകളും അപേക്ഷാഫോമിന്റെ മാതൃകയും www.dairydevelopment.kerala.gov.in
എന്ന വെബ്സൈറ്റിൽ ലഭിക്കും. വിജയികൾക്ക് 25,000 രൂപ ക്യാഷ് അവാർഡും ഫലകവും
പ്രശസ്തി പത്രവും നൽകും. അപേക്ഷകൾ ഡിസംബർ 30 ന് വൈകുന്നേരം നാലിന് മുൻപായി
ഡെപ്യൂട്ടി ഡയറക്ടർ (എക്സ്റ്റെൻഷൻ), ക്ഷീരവികസന വകുപ്പ,് ഡയറക്ടറേറ്റ്,
പട്ടം പി.ഒ. തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ:
9995240861, 9446453247, 9495541251.

Finally found a decent spot for esports betting! fun88esport seems to know their stuff. Good odds, plenty of games to choose from. Definitely giving them a shot. Check out fun88esport!