മലപ്പുറത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വേങ്ങരയിലാണ് സംഭവം. ചെറൂർ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. ഇന്നലെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.പത്തുവർഷത്തിലേറെയായി ഇരുവരും വിവാഹിതരായിട്ടെന്നാണ് വിവരം. മൂന്ന് മക്കളുണ്ട്. നിസാറിന്റെ വീട്ടിൽവച്ച് കഴിഞ്ഞദിവസം യുവതിയുടെ ബന്ധുക്കളുമായി തർക്കം നടന്നിരുന്നു. ഇതാണോ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് വ്യക്തമല്ല. യുവതിയുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹതയാരോപിച്ചതിനെത്തുടർന്ന് വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ഖബറടക്കം നടത്തും.

One thought on “മലപ്പുറത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!