ഢായ് ആഖർ കത്തെഴുത്ത് മത്സരം: അവസാന തീയതി നീട്ടി

തിരുവനന്തപുരം: 15  ഡിസംബർ 2025

തപാൽ
വകുപ്പിന് കീഴിലെ ഫിലാറ്റലി ഡിവിഷൺ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ഢായ്
ആഖർ കത്തെഴുത്ത് മത്സരം 2025-26 ൻ്റെ അവസാന തീയതി നീട്ടി. 2026 ജനുവരി 31
വരെ കത്തുകൾ സമർപ്പിക്കാം. “എന്റെ റോൾ മോഡലിനുള്ള കത്ത്” എന്നതാണ് വിഷയം.
18 വയസ്സ് വരെയും 18 വയസ്സിനു മുകളിലുമുള്ള രണ്ട് വിഭാഗങ്ങളിലായി എല്ലാ
പ്രായക്കാർക്കും മത്സരത്തിൽ പങ്കെടുക്കാം. പ്ലെയിൻ എ-4 സൈസ് പേപ്പറിൽ 1000
വാക്കുകളിൽ കൂടാതെയും,  ഇൻലാൻഡ് ലെറ്റർ കാർഡിൽ 500 വാക്കുകളിൽ കൂടാതെയും
കത്ത് എഴുതണം. ഇംഗ്ലീഷ്/ഹിന്ദി/പ്രാദേശിക ഭാഷകളിൽ എഴുതുന്ന കത്തുകൾ ചീഫ്
പോസ്റ്റ്മാസ്റ്റർ ജനറൽ, കേരള സർക്കിൾ, തിരുവനന്തപുരം 695033 എന്ന
വിലാസത്തിൽ അയക്കണം. സർക്കിൾ തലത്തിൽ ഓരോ വിഭാഗത്തിലെയും വിജയികൾക്ക്
ഒന്നാം സമ്മാനമായി 25,000 രൂപയും, രണ്ടാം സമ്മാനമായി 10,000 രൂപയും മൂന്നാം
സമ്മാനമായി 5,000 രൂപയും ലഭിക്കും. ദേശീയ തലത്തിൽ ഓരോ വിഭാഗത്തിലെയും
വിജയികൾക്ക് ഒന്നാം സമ്മാനമായി 50,000 രൂപയും, രണ്ടാം സമ്മാനമായി 25,000
രൂപയും, മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. കത്ത് എഴുത്ത്
പുനരുജ്ജീവിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും 2017 മുതൽ ദേശീയ തലത്തിൽ
തപാൽ വകുപ്പ് നടത്തുന്ന സംരംഭമാണ് ഢായ് ആഖർ കത്തെഴുത്ത് മത്സരം.

One thought on “ഢായ് ആഖർ കത്തെഴുത്ത് മത്സരം: അവസാന തീയതി നീട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!