അൻസാരി പാടിക്കലിന് 317 വോട്ട് ഭൂരിപക്ഷത്തിൽ മിന്നും ജയം 

എരുമേലി :എരുമേലി പഞ്ചായത്തിലെ  പൊര്യന്മല വാർഡിൽ അൻസാരി പാടിക്കൽ (അൻസർ കെ എച്ച് ) 666 വോട്ട് നേടിയാണ് ജയിച്ചത് .സി പി ഐ നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വി പി സുഗതനെ 317 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അൻസാരി പരാജയപ്പെടുത്തിയത് .ബി ജെ പി യുടെ അനിയൻ എരുമേലി 93 വോട്ട് നേടി .കോൺഗ്രസ് അംഗം ലിസി സജി ആയിരുന്നു നിലവിൽ പൊരിയന്മല വാർഡിനെ പ്രതിനിധികരിച്ചിരുന്നത്.ശ്രീനിപുരത്ത് സ്വതന്ത്രയായി മത്സരിച്ച ലിസി പരാജയപ്പെട്ടു .മുൻപ് സി പി ഐയിലെ സുബ്രമണ്യൻ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട് .കുട്ടികളും ,യുവാക്കളും മുതിർന്നവരുമായവരുടെ സുഹൃത്തായ അൻസാരി പാടിക്കൽ സുഹൃത്ത് ബന്ധങ്ങളുടെ കരുത്തിലാണ് വിജയിച്ചുകയറിയത് .സോഷ്യൽ മീഡിയയിൽ വി പി സുഗതൻ ജയിച്ചതായി വന്ന ചില പോസ്റ്റുകൾ തന്നെയും സുഹൃത്ത് വലയത്തെയും വിഷമിപ്പിച്ചതായി അദ്ദേഹം പറഞ്ഞു .ഇലെക്ഷൻ കമ്മീഷൻ സൈറ്റായ ട്രെൻഡിൽ അപ്ഡേഷൻ താമസിച്ചതുകൊണ്ടാണെന്നു ബോധ്യപ്പെട്ട അവർ ഉടൻ തന്നെ അൻസാരിയുടെ വിജയം ജനത്തെ അറിയിക്കുകയായിരുന്നു .വിദേശരാജ്യങ്ങളിലടക്കം വൻ സൗഹൃദ വലയമുള്ള അൻസാരിയുടെ വിജയം നാട് ഉറ്റുനോക്കുന്നതായിരുന്നു .തന്നെ എരുമേലിയിലെയും ,പൊരിയന്മലയിലെയും ജനം ഏല്പിച്ച ഉത്തരവാദിത്വം നാടിൻറെ വികസനത്തിനും നന്മക്കുമായി ഉപയോഗിക്കുമെന്ന് അൻസാരി പാടിക്കൽ പറഞ്ഞു .തന്നെ ജയിപ്പിച്ച എല്ലാ വോട്ടർമാർക്കും അൻസാരി പാടിക്കൽ നന്ദി പറഞ്ഞു . 

പൊര്യന്മല വോട്ടുനില 

INC അന്‍സര്‍ കെ എച്ച് ( അൻസാരി പാടിക്കൽ ) 666 CPi വി പി സുഗതൻ 349 BJP പ്രഭാകരന്‍ നായർ ( അനിയൻ എരുമേലി ) 93

One thought on “അൻസാരി പാടിക്കലിന് 317 വോട്ട് ഭൂരിപക്ഷത്തിൽ മിന്നും ജയം 

  1. Anyone here know anything about 8clb89? I’m always on the lookout for good sports betting sites, so if ya have any insights, please share! Check it out here: 8clb89, sharing is caring!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!