പാലാ നഗരസഭയില്‍ പുളിക്കകണ്ടം സഹോദരങ്ങള്‍ക്കും മകള്‍ക്കും വിജയം.

പാലാ നഗരസഭയില്‍ പുളിക്കകണ്ടം സഹോദരങ്ങള്‍ക്കും മകള്‍ക്കും വിജയം. സ്വതന്ത്രകൂട്ടായ്മയായി 14-ാം വാര്‍ഡില്‍ മത്സരിച്ച ബിനു പുളിക്കക്കണ്ടം, 13-ാം വാര്‍ഡില്‍ മത്സരിച്ച ബിജു പുളിക്കകണ്ടം, 15-ാം വാര്‍ഡില്‍ മത്സരിച്ച ബിനുവിന്റെ മകള്‍ ദിയ പുളിക്കകണ്ടം എന്നിവരാണ് വിജിയച്ചത്. മൂന്നു പേരും സ്വതന്ത്രരായി ജീപ്പ് ചിഹ്നത്തിലാണ് മത്സരിച്ചത്. നഗരസഭാധ്യക്ഷ സ്ഥാനം സിപിഎം നിഷേധിച്ചതിനെത്തുടര്‍ന്ന് കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടം പുതിയ രാഷ്ട്രീയപരീക്ഷണത്തില്‍ വിജയിച്ചിരിക്കുകയാണ്. 20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ഥിയായും രണ്ടു തവണ സ്വതന്ത്രനായുമാണു ജയിച്ചത്. ഇപ്പോഴത്തെ നഗരസഭയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു. കേരള കോണ്‍ഗ്രസ് എമ്മുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു.കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ചയാളാണ് ബിജു. കന്നി മത്സരത്തിനിറങ്ങുന്ന ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. ഇരുപത്തിയൊന്നുകാരിയാണ്. 40 വര്‍ഷം കേരള കോണ്‍ഗ്രസ് എം പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി. സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.

One thought on “പാലാ നഗരസഭയില്‍ പുളിക്കകണ്ടം സഹോദരങ്ങള്‍ക്കും മകള്‍ക്കും വിജയം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!