IISF-2025-നുള്ള കർട്ടൻ റൈസർ പരിപാടി NCESS-ൽ നടന്നു

തിരുവനന്തപുരം : 2 ഡിസംബർ 2025ഇന്ത്യ
ഇൻ്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ (IISF) 2025 ൻ്റെ മുന്നോടിയായുള്ള കർട്ടൻ
റൈസർ പരിപാടി കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള
തിരുവന്തപുരത്തെ നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ (NCESS) വെച്ച്
നടന്നു. എൻസിഇഎസ്എസ് ഡയറക്ടർ പ്രൊഫ. എൻ.വി. ചലപതി റാവു സ്വാഗതം ആശംസിച്ചു.
ഇന്ത്യയുടെ ശാസ്ത്ര അവബോധം വളർത്തുന്നതിലും ഗവേഷണ ആവാസവ്യവസ്ഥയെ
ശക്തിപ്പെടുത്തുന്നതിലും ഐഐഎസ്എഫിന്റെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.സൗത്ത്
സോൺ വിജ്ഞാന ഭാരതി (VIBHA) സെക്രട്ടറി ശ്രീ ആർ. അബ്ഗ, ഐഐഎസ്എഫ് 2025 ന്റെ
ഒരു അവലോകനവും, ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ, നൂതനാശയക്കാർ എന്നിവരെ
ബന്ധിപ്പിക്കുന്നതിൽ അതിന്റെ പ്രാധാന്യവും അവതരിപ്പിച്ചു. IISER
തിരുവനന്തപുരത്തെ ഓണററി പ്രൊഫസറായ പ്രൊഫ. സുരേഷ് ദാസ്, (FNA, FASC, JC ബോസ്
ഫെല്ലോ) ശാസ്ത്ര അഭിരുചികളുടെ പുതിയ മേഖലകളെക്കുറിച്ചും സഹകരണ
ഗവേഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. നഗരത്തിലെ വിവിധ
സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമായി നിരവധി  വിദ്യാർത്ഥികൾ
പരിപാടിയിൽ പങ്കെടുത്തു.“വിജ്ഞാന്
സേ സമൃദ്ധി: ആത്മനിർഭർ ഭാരത് ” എന്ന പ്രമേയത്തിൽ ഊന്നി 2025 ഡിസംബർ 6 മുതൽ
9 വരെ പഞ്ചാബിലെ ചണ്ഡീഗഡിലാണ്   IISF 2025 സംഘടിപ്പിക്കുന്നത്.

One thought on “IISF-2025-നുള്ള കർട്ടൻ റൈസർ പരിപാടി NCESS-ൽ നടന്നു

  1. QQ88 – Sân chơi cá cược trực tuyến uy tín châu Á, đa dạng game, giao dịch nhanh, bảo mật cao, khuyến mãi lớn mỗi ngày dành cho mọi cược thủ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!