പാലാ:തെരഞ്ഞെടുപ്പുകളിലെ സംവരണം ജനാധിപത്യവിരുദ്ധമാണെന്നാരോപിച്ചു വനിതാ സംവരണ വാർഡിൽ നാമനിർദ്ദേശ പത്രിക നൽകി പുരുഷ സ്ഥാനാർത്ഥിയുടെ പ്രതിഷേധം. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസാണ് പാലാ മുനിസിപ്പാലിറ്റി ഒൻപതാം വാർഡായ കൊച്ചിപ്പാടി വനിതാ സംവരണ വാർഡിൽ നാമനിർദ്ദേശ പത്രിക നൽകി പ്രതിഷേധിച്ചത്. പാലാ മുനിസിപ്പാലിറ്റിയിലെ ഉപവരണാധികാരി എ സിയാദ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. പത്രിക സ്വീകരിച്ച ഉപവരണാധികാരി ഇതുസംബന്ധിച്ചു രസീതും സൂക്ഷ്മപരിശോധനാ നോട്ടീസും കൈമാറി.

