എരുമേലി: ബസിൽ നിന്നിറങ്ങുമ്പോൾ യാത്രക്കാരിയുടെ കാലിൽ ബസിൻ്റെ ചക്രം കയറി. എരുമേലി പത്തിക്കാവ് മങ്ങാട്ടുകാവിൽ കമലമ്മ (66) യുടെ കാലിൽ കൂടിയാണ് ബസിൻ്റെ ടയർ കയറിയിറങ്ങിയത്. ഇന്ന് വൈകിട്ട് 4.30 ന് എരുമേലി ജംഗ്ഷനിലാണ് സംഭവം. സ്വകാര്യ ബസിൽ നിന്നിറങ്ങുമ്പോൾ വീണ വയോധികയെ സമീപത്തുണ്ടായ ഓട്ടോ റിക്ഷക്കാർ പിടിച്ച് മാറ്റിയെങ്കിലും കാലിലൂടെ ബസിൻ്റെ പിൻഭാഗത്തെ ടയർ കയറിയിറങ്ങി. ഉടൻ തന്നെ ബസ് ജീവനക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എറണാകുളത്ത് ജോലി കഴിഞ്ഞു അവധിക്ക് നാട്ടിൽ വരുമ്പോഴാണ് അപകടം ഉണ്ടായത്
