തിരഞ്ഞെടുപ്പ് ചിഹ്നം: പാർട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി സമർപ്പിക്കണം

post

തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി രാഷ്ട്രീയപാർട്ടികൾക്ക്
ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന
സ്ഥാനാർത്ഥികൾക്ക് ചിഹ്നം ശിപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള
പാർട്ടി ഭാരവാഹികളുടെ ഒപ്പ് അതത് രാഷ്ട്രീയപാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ
സാക്ഷ്യപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കണം. പകർപ്പ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയയ്ക്കകയും വേണം.അത്തരത്തിൽ
ചിഹ്നം ശിപാർശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള പാർട്ടി
ഭാരവാഹികൾ, സ്വന്തം കൈപ്പടയിൽ ഒപ്പ് വച്ച ശിപാർശ കത്ത് ബന്ധപ്പെട്ട
വരണാധികാരി ചിഹ്നം അനുവദിക്കുന്ന നവംബർ 24ന് വൈകിട്ട് മൂന്നു മണിക്ക് മുൻപ്
സമർപ്പിക്കണം.

8 thoughts on “തിരഞ്ഞെടുപ്പ് ചിഹ്നം: പാർട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി സമർപ്പിക്കണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!