സ്റ്റാര്‍ട്ടപ്പ് പിച്ചിംഗ് മത്സരം

യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വ പരിശീലനം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്റ്റാര്‍ട്ടപ്പ് പിച്ചിംഗ് മത്സരം സംഘടിപ്പിക്കും. ‘പിച്ച് കേരള’ എന്ന പേരില്‍ നടത്തുന്ന മത്സരത്തില്‍ 15നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. വിവിധ മേഖലകളുമായി ബന്ധപ്പെട്ട് പുതു സംരംഭക ആശയങ്ങള്‍ ‘പിച്ച് ഡെക്ക്’ രൂപത്തില്‍ അയക്കാം. pitchkerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് നവംബര്‍ 30ന് മുന്‍പ് ലഭിക്കണം. മൂന്ന് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങള്‍ വിജയികള്‍ക്ക് ലഭിക്കും. ഫോണ്‍: 8606008765.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!