റോസ്ഗർ മേള നാളെ തിരുവനന്തപുരത്ത്; കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയാകും

തിരുവനന്തപുരം : 2025 ഒക്ടോബർ  23

ദേശീയ തല റോസ്ഗർ മേളയുടെ ഭാഗമായി തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നാളെ (2025 ഒക്ടോബർ 24ന്) തൊഴിൽ മേള സംഘടിപ്പിക്കുന്നു.പരിപാടിയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയാകും. തൈക്കാട് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഗവൺമെന്റിനു കീഴിലെ വിവിധ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ച ഉദ്യോഗാർഥികൾക്കുള്ള നിയമന ഉത്തരവുകള്‍ കേന്ദ്ര സഹമന്ത്രി കൈമാറും. 

കോഴിക്കോട് ജില്ലയിൽ  കുന്നമംഗലം  പെരിങ്ങലം സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (CWRDM), ൽ രാവിലെ 10 ന് നടക്കുന്ന തൊഴിൽമേളയിൽ കേന്ദ്ര ജലശക്തി, റെയിൽവേ മന്ത്രാലയ സഹമന്ത്രി വി. സോമണ്ണ നിയമന കത്തുകൾ വിതരണം  ചെയ്യും. 

തൊഴിൽരഹിതരായ യുവാക്കൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ നൽകുന്നതിനായി രാജ്യത്തുടനീളം റോസ്ഗർ മേളകൾ സംഘടിപ്പിക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതിന് ഉയർന്ന മുൻഗണന നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ഒരു ചുവടുവെപ്പാണ് തൊഴിൽ മേള. യുവാക്കളുടെ ശാക്തീകരണത്തിനും രാഷ്ട്രനിർമ്മാണത്തിൽ അവരുടെ പങ്കാളിത്തത്തിനും അർത്ഥവത്തായ അവസരങ്ങൾ നൽകുന്നതിൽ റോസ്‌ഗർ മേളകൾ പ്രധാന പങ്ക് വഹിക്കുന്നു.

One thought on “റോസ്ഗർ മേള നാളെ തിരുവനന്തപുരത്ത്; കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയാകും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!