ന്യൂഡൽഹി :പുനഃസംഘടന പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. 13 വൈസ് പ്രസിഡന്റുമാർ, 58 ജനറൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് പട്ടിക. വി.എ. നാരായണൻ ആണ് ട്രഷറർ. എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ.ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തി.
പന്തളം സുധാകരൻ, സി.പി.മുഹമ്മദ്, എ.കെ. മണി എന്നിവരും പുതിയ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളാണ്. ടി.ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി.ബൽറാം, വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം.ലിജു, എ.എ.ഷുക്കൂർ, എം.വിൻസന്റ്, റോയ് കെ.പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ ജനറൽ സെക്രട്ടറിയായി പട്ടികയിൽ ഇടംപിടിച്ചു. കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാതെയാണ് ഭാരവാഹി പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കിയിരിക്കുന്നത്.
കെ പി സി സി പുനഃസംഘടന പട്ടികയിൽ കോട്ടയത്തുനിന്ന് അഡ്വ .പി എ സലിം ,ടോമി കല്ലാനി ,ഫിലിപ്പ് ജോസഫ് ,ജോസി സെബാസ്റ്റ്യൻ ,ഫിൽസൺ മാത്യൂസ് ,എന്നിവർ ഉൾപ്പെട്ടിട്ടുണ്ട് .
കെ പി സി സി പുനഃസംഘടന പട്ടിക കാണാം :-
房中秘术、泡妞把妹、丰胸美体、奇淫巧技!价值十万电子书下载网址:https://www.1199.pw/