മിലിട്ടറി നഴ്സിംഗ് സർവീസിന്റെ ശതാബ്ദി ആഘോഷങ്ങൾ പാങ്ങോട് സൈനിക കേന്ദ്രത്തിൽ സംഘടിപ്പിച്ചു

തിരുവനന്തപുരം: മിലിട്ടറി നഴ്സിംഗ് സർവീസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, തിരുവനന്തപുരം മിലിട്ടറി ആശുപത്രിയിലെ ഒഫീഷ്യേറ്റിംഗ് മേട്രൺ-ഇൻ-ചീഫ് കേണൽ പ്രിയങ്കയുടെ നേതൃത്വത്തിൽ
സൈനിക നഴ്സിംഗ് ഓഫീസർമാർ, മിലിട്ടറി നഴ്സിംഗ് സർവ്വീസിൻ്റെ (എം.എൻ.എസ്) 100-ാം സ്ഥാപക ദിനം ഇന്ന് (01 ഒക്ടോബർ 2025) ആഘോഷിച്ചു.

പാങ്ങോട് സൈനിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ മുഖ്യാതിഥിയായി. നഴ്സിംഗ് ഓഫീസർമാരുമായി അദ്ദേഹം ആശയവിനിമയം നടത്തി.
പാങ്ങോട് സൈനിക ആശുപത്രിയിലെയും, സൈനിക കേന്ദ്രത്തിലെയും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

മിലിട്ടറി നഴ്സിംഗ് സർവ്വീസിൻ്റെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ നൂറ്റാണ്ടുകാലത്തെ സംഭാവനകളെക്കുറിച്ചും തയ്യാറാക്കിയ അവതരണം പ്രദർശിപ്പിച്ചു. കോർപ്സിന്റെ ധീരത, കരുതൽ, പ്രതിബദ്ധത എന്നിവ പ്രതിഫലിക്കുന്നതാണ് അവതരണം. നൂറുവർഷത്തെ സമർപ്പിത സേവനത്തിനുള്ള പ്രതീകാത്മകമായി കേക്ക് മുറിക്കൽ ചടങ്ങോടെയാണ് ആഘോഷങ്ങൾ പര്യവസാനിച്ചത്.

1926 ഒക്ടോബർ 1 ന് സ്ഥാപിതമായ
ഇന്ത്യൻ മിലിട്ടറി നഴ്സിംഗ് സർവീസ് (എം.എൻ.എസ്) എല്ലാ വർഷവും ഒക്ടോബർ 1-ന് സ്ഥാപക ദിനം ആചരിക്കുന്നു. ഇന്ത്യൻ സൈന്യത്തിൽ ആദ്യമായി സ്ഥിരം നഴ്സിംഗ് സർവീസ് സ്ഥാപിതമായതിനെ അനുസ്മരിച്ചുകൊണ്ടാണ് ഇത് ആചരിക്കുന്നത്. വിവിധ സാഹചര്യങ്ങളിൽ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ സംരക്ഷണം നൽകുന്നതിൽ ഈ വനിതാ ഓഫീസർ കോർപ്സ് നിർണായക പങ്ക് വഹിക്കുന്നു

One thought on “മിലിട്ടറി നഴ്സിംഗ് സർവീസിന്റെ ശതാബ്ദി ആഘോഷങ്ങൾ പാങ്ങോട് സൈനിക കേന്ദ്രത്തിൽ സംഘടിപ്പിച്ചു

  1. കാലം ചെല്ലുന്നതിനു ശേഷവും പാങ്ങോട് സൈനിക കേന്ദ്രത്തിൽ അവതരണം കാണുകയാണെങ്കിൽ തീരെ അദ്ഭുതമല്ലേ? ഒരു കേക്ക് മുറിക്കൽ ചടങ്ങിലേക്ക് നയിച്ചത് നഴ്സിംഗ് സർവ്വീസിന്റെ ശതാബ്ദി ആഘോഷം എങ്കിലും അത്ഭുതമാണ്. നൂറ്റാണ്ട് പഴക്കം കൊണ്ട് ഇപ്പോഴും കേക്ക് മുറിക്കുന്ന കലയെപ്പോലെയാണ് ഈ സേവനം! ആശുപത്രിയിൽ ആരോഗ്യം നല്കുന്ന വനിതകൾ ഇപ്പോഴും അതേ പാത തുടരുന്നു. മാത്രമല്ല, കേക്ക് മുറിക്കൽ ചടങ്ങിലേക്ക് അവരെയും ക്ഷണിച്ചത് അദ്ഭുതമാണ്! 😉Roblox grow a garden calculator

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!