ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ മമ്മൂട്ടി എത്തി. ഹൈദരാബാദിലെ ബസ് ഭവനിലാണ് ഷൂട്ടിംഗ് നടക്കുക. 7 മാസത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്ന മമ്മൂട്ടി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ ലൊക്കേഷനിലാണ് മമ്മൂട്ടി. ഹൈദരാബാദിലാണ് ചിത്രത്തിൻറെ പുതിയ ഷെഡ്യൂൾ നടക്കുന്നത്. രാവിലെ 9 മണിക്ക് ശേഷം മമ്മൂട്ടി സെറ്റിലെത്തി.നിലവിൽ ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആണ് മമ്മൂട്ടിയുള്ളത്. നഗരത്തിൽ 4 ഇടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. സംവിധായകൻ മഹേഷ് നാരായണൻ ലോക്കേഷനിൽ എത്തിയിട്ടുണ്ട്. തെലങ്കാന സർക്കാർ ട്രാൻസ്‌പോർട് ആസ്ഥാനമായ ബസ് ഭവനിൽ ആയിരിക്കും മമ്മൂട്ടി ആദ്യമെത്തുക.
“ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ പോകുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ചവരോട് നന്ദി പറയാൻ വാക്കുകൾ പോരാ. ദ് കാമറ ഈസ് കോളിങ്”- മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. തിരിച്ചുവരവിൽ വലിയ ആവേശത്തിലാണ് മമ്മൂക്കയെന്നും, അതാണ് മുഖത്ത് കണ്ടത് ആന്റോ ജോസഫ് പ്രതികരിച്ചു.
cakhiatvx.black xâm hại trẻ em