കൊച്ചി : കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 40 രൂപയുടെ വർധനവാണ് ഉണ്ടായത്. 10,530 രൂപയായാണ് സ്വർണവില വർധിച്ചത്. പവന്റെ വില 320 രൂപയും ഉയർന്നു. 84,240 രൂപയായാണ് സ്വർണവില വർധിച്ചിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 35 രൂപ വർധിച്ച് 8655 രൂപയായി. ആഗോളവിപണിയിൽ സ്വർണവില കുറഞ്ഞു.
സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 3,741.21 ഡോളറായാണ വില കുറഞ്ഞത്. എന്നാൽ, ഈയാഴ്ച സ്വർണവിലയിൽ 1.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. അതേസമയം, യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്. എന്നാൽ, റെക്കോഡ് ഉയരത്തിൽ എത്തിയ സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,490 രൂപയും പവന് 83,920 രൂപയുമായി.