ചൈനയിൽ ആവശ്യം കുറഞ്ഞു, കോമ്പൗണ്ട് ഇറക്കുമതിയിൽ വർധന; റബ്ബറിൽ ഇരട്ടി ഷോക്ക്

കോട്ടയം : കടുത്ത സമ്മർദത്തിലായ റബ്ബറിന് ആഘാതമേറ്റി ചൈനയിലെ ആവശ്യകതയിൽ ഇടിവ്. തദ്ദേശീയ വിപണിയിലേക്ക് കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതിയും അതിശക്തമായി തുടരുന്നതിനിടെ, മഴ മാറിയശേഷമുള്ള പ്രതീക്ഷ മങ്ങി.

ചൈനയിൽ ഓഗസ്റ്റിലെ വ്യാവസായിക ഉത്പാദനം പ്രതീക്ഷിച്ച നേട്ടം കൈവരിക്കാത്തതിനാൽ അവിടത്തെ കമ്പനികൾക്കുള്ള ചരക്കെടുപ്പ് ഏജൻസികൾ മന്ദഗതിയിലാക്കി. ഒക്ടോബർ ആദ്യവാരം അവിടെ അവധിയുമാണ്.

ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന്റെ വ്യാപാരികൾ പ്രസിദ്ധീകരിച്ച വില 178 രൂപയാണ്. ഒരാഴ്ചയായി ഈ നില തുടരുകയാണ്. ചെറുകിട വ്യാപാരികൾ ചരക്കെടുക്കുന്നത് ഇതിലും താഴ്ത്തിയാണ്. അന്താരാഷ്ട്രവിലയിൽ ചാഞ്ചാട്ടമുണ്ട്. ബാങ്കോക്ക് വിപണിയിൽ വില ആർഎസ്എസ് നാലിന് 186 രൂപയാണ്. തായ്‌ലന്റ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ മഴയും രോഗബാധയുംകാരണം ഉത്പാദനം ഇടിഞ്ഞതിനാൽ വില കൂടേണ്ടതായിരുന്നു.

ചരക്കെടുപ്പ് ശരിയായതോതിലല്ലെന്നാണ് സംസ്ഥാനത്തെ കൃഷിക്കാരുടെ ആക്ഷേപം. വില ശരാശരി 170 ആയി ക്രമപ്പെടുത്താനാണ് ടയർ കമ്പനികൾ ശ്രമിക്കുന്നതെന്ന് ഉത്പാദകസംഘങ്ങൾ ആരോപിക്കുന്നു. കോമ്പൗണ്ട് റബ്ബറിന്റെ വരവ് വളരെ കൂടുതലാണെന്ന്, റബ്ബർ ബോർഡ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

5 thoughts on “ചൈനയിൽ ആവശ്യം കുറഞ്ഞു, കോമ്പൗണ്ട് ഇറക്കുമതിയിൽ വർധന; റബ്ബറിൽ ഇരട്ടി ഷോക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!