പമ്പ :ശബരിമല വിമാനത്താവളത്തിനുള്ള എല്ലാ അനുമതികളും ഡിസംബറിൽ ലഭ്യമാകുമെന്നാണ് കരുതുന്നു, സ്ഥലമേറ്റെടുപ്പ് അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .ശബരിമല ആഗോള അയ്യപ്പ സംഗമം ഉത്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . കേന്ദ്ര സർക്കാരും അനുകൂല നിലപാടാണ്കേ സ്വീകരിച്ചിരിക്കുന്നത് .കേസ് കോടതിയുടെ മുമ്പിലുണ്ട് .എന്നിരുന്നാലും മറ്റ് തടസങ്ങൾ വരുകയില്ല എന്ന് കരുതുന്നു . കുഴപ്പമുണ്ടാകുകയില്ല .2026 നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങാനാകുമെന്നാണ് സർക്കാർ കരുതുന്നത് .ഭാരതത്തിന്റെ വിവിധ മേഖലകളിൽനിന്നും ,ആഗോളതലത്തിലും അയ്യപ്പ ഭക്തർ ശബരിമലയിലേക്ക് വന്നുകൊണ്ടിരിക്കുന്നു ,ഇതിന്റെ അടിസ്ഥാനത്തിൽ ഗതാഗതമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട് .അതിനുള്ള നടപടികളാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് .
എരുമേലി അടക്കമുള്ള പ്രേദേശങ്ങളെ ഉൾപ്പെടുത്തി തീർത്ഥാടന ടൂറിസം സർക്കൂട്ട് വികസന പദ്‌ധതിയാണ് നടപ്പിലാക്കുന്നത് .പരമ്പരാഗത പാത ,നിലക്കൽ ,പമ്പ .ശബരിമല എന്നിവയുടെ വികസനത്തിനുവേണ്ടിയാണ് ലേഔട്ട് പ്ലാൻ തയ്യാറക്കിയിരിക്കുന്നത് .അതോടൊപ്പം സുരക്ഷയും സൊന്ദര്യാത്മക മെച്ചപ്പെടുത്തലുകളും ഉറപ്പുവരുത്തും . .പരമ്പരാഗത വാസ്തുവിദ്യാശൈലിയും ശബരിമല മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്നു .ലേഔട്ട് പ്ലാൻ പ്രകാരം പമ്പ പ്രധാന കേന്ദ്രമായി കണ്ടുകൊണ്ട് സർക്യൂട്ട് പ്ലാൻ തയ്യാറാക്കി റാന്നിയിലെ തിരക്ക് കുറയ്ക്കാനാണ് തീരുമാനം ..

The article provides a clear overview of the development plans for Sabarimala, addressing infrastructure and tourism enhancements. Its informative and offers a good insight into the ongoing projects and future goals.