ഇവിഎമ്മുകളിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോഗ്രാഫുകൾ ഉൾപ്പെടുത്തുന്നതിന് ബിഹാറിൽ തുടക്കം കുറിക്കും. സീരിയൽ നമ്പർ കൂടുതൽ വ്യക്തതയോടെ പ്രദർശിപ്പിക്കും
ന്യൂഡൽഹി : 2025 സെപ്തംബർ 17
വ്യക്തതയും വായനാക്ഷമതയും വർധിപ്പിക്കാൻ ഇവിഎം ബാലറ്റ് പേപ്പറുകൾ രൂപകൽപ്പന ചെയ്യുന്നതിനും അച്ചടിക്കുന്നതിനുമായി 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ റൂൾ 49 ബി പ്രകാരം നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പരിഷ്കരിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയകൾ കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനും വോട്ടർമാരുടെ സൗകര്യം വർധിപ്പിക്കുന്നതിനുമായി കഴിഞ്ഞ 6 മാസമായി ഇസിഐ നടപ്പിലാക്കിയ 28 പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ പരിഷ്കരണവും.
ഇനി മുതൽ ഇവിഎം ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോഗ്രാഫുകൾ അച്ചടിക്കും. വ്യക്തതയോടെ കാണുന്നതിനായി ഫോട്ടോയുടെ നാലിൽ മൂന്ന് ഭാഗം സ്ഥാനാർത്ഥിയുടെ മുഖം ഉൾക്കൊള്ളിക്കും.
അന്താരാഷ്ട്ര രൂപത്തിലുള്ള ഇന്ത്യൻ സംഖ്യ സമൃതായം സ്ഥാനാർത്ഥികളുടെ സീരിയൽ നമ്പറുകൾ/നോട്ട അച്ചടിക്കും. വ്യക്തതയ്ക്കായി ഫോണ്ടിന്റെ വലിപ്പം 30 ഉം അത് ബോൾഡും ആയിരിക്കും.
ഏകീകൃതത ഉറപ്പാക്കാൻ എല്ലാ സ്ഥാനാർത്ഥികളുടെയും/നോട്ടയുടെയും പേരുകൾ ഒരേ ഫോണ്ട് രൂപത്തിലും എളുപ്പത്തിൽ വായിക്കാൻ കഴിയുന്നത്ര ഫോണ്ട് വലിപ്പത്തിലും അച്ചടിക്കും.
EVM ബാലറ്റ് പേപ്പറുകൾ 70 GSM പേപ്പറിൽ അച്ചടിക്കും. നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് നിർദ്ദിഷ്ട RGB മൂല്യങ്ങളുള്ള പിങ്ക് നിറത്തിലുള്ള പേപ്പർ ഉപയോഗിക്കും.
ബിഹാറിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ നവീകരിച്ച EVM ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കും.
