എരുമേലി: കഴിഞ്ഞ ദിവസം 8.15 എരുമേലി- പാലക്കാട് ബസ് രാത്രി തിരികെ എരുമേലിക്ക് വരുന്ന വഴിക്കാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നും കയറിയ യുവാവാണ് ബസിനുള്ളിൽ അസഭ്യ വർഷം നടത്തിയത്. കാഞ്ഞിരപ്പള്ളി – നെടുമല (നാലാം മൈൽ ) ഫെയർ സ്റ്റേജ് മണങ്ങല്ലൂർ സ്ക്കൂൾ പടിക്ക് നീട്ടണം എന്ന് ആവശ്യപ്പെട്ടാണ് കണ്ടക്ടറോട് തർക്കം തുടങ്ങിയത്.
കണ്ടക്ടറെ ചീത്ത വിളിച്ച് തുടങ്ങിയ യുവാവ് പിന്നീട് യാത്രക്കാർക്ക് നേരേ ചീത്ത വിളിക്കാൻ തുടങ്ങി. പിന്നീട് ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് നേരേയും ചീത്തവിളി തുടങ്ങിയതോടെ യാത്രക്കാർ ഇയാളെ പോലീസ് സ്റ്റേഷനിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. മദ്യപിച്ച് മദോന്മത്തനായ യുവാവിൻ്റെ അസഭ്യ വർഷം സ്ത്രീകൾക്ക് നേരേയും തുടർന്നു. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് ലക്ക് കെട്ട് ചീത്ത വിളി തുടർന്ന യുവാവിനെ എരുമേലി പോലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നല്കി. മണങ്ങല്ലൂർ നിവാസിയായ യുവാവിനെതിരെ എരുമേലി പോലീസ് കേസെടുത്തു
