തിരുവനന്തപുരം :”അതിഥി ദേവോ ഭവോ ” അതെ അതുതന്നെയാണ് കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം അക്ഷയ (KZD 134 ) സെന്ററിലെ രാജേഷിന്റെ നയം .അതുകൊണ്ടു തന്നെയാണ് സംസ്ഥാനത്തെ 2021-22, 2022-23 വർഷത്തെ ഇ ഗവെർണസ്അവാർഡ് ചാത്തമംഗലം അക്ഷയയിലേക്ക് വന്നു ചേർന്നതും . ദിവസേന നൂറ് മുതൽ 300 വരെ ആളുകൾ വിവിധ സേവനങ്ങൾക്കായി ചാത്തമംഗലം അക്ഷയയിൽ എത്തിച്ചേരുന്നുവെങ്കിൽ അവർ അവിടെ സംതൃപ്‍തി നേടുന്നുവെന്നതാണ് .2005 ഡിസംബർ ആറിനാണ് ചാത്തമംഗലം പഞ്ചായത്തിൽ 14 മുതൽ 20 വാർഡുകളിലെ ജനങ്ങൾക്കുവേണ്ടി അക്ഷയ ആരംഭിച്ചത് .കോഴിക്കോട് ജില്ലയിലെ ഗ്രാമീണമേഖലയായ ചാത്തമംഗലത്ത് 300 സ്‌ക്വയർ മീറ്ററിൽ ആരംഭിച്ച സെന്റർ 2018 ലാണ് 1900 സ്‌ക്വയർ മീറ്റർ ഉള്ള രാജേഷിന്റെ സ്വന്തം കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചത് .പാർക്കിങ് അടക്കം എല്ലാ സൗകര്യങ്ങളും തന്റെ സെന്ററിനോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുണ്ട് രാജേഷ് .
സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വേർ ഉപയോഗിച്ചാണ് അക്ഷയ സെന്ററിലെ പണമിടപാടുകളും മറ്റിതര കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് . കസ്റ്റമർ കാർഡ് ,സർവീസ് ഇൻഫർമേഷൻ കാർഡ് ,ഇൻഫർമേഷൻ സ്ലിപ് ,ടി വി ഡിസ്പ്ലേ -സർവീസ് ഇൻഫർമേഷൻ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് .11 കൗണ്ടറുകളാണ് ചാത്തമംഗലം അക്ഷയ സെന്ററിൽ പൊതുജനനത്തിനായി ഒരുക്കിയിരിക്കുന്നത് . രണ്ട് ആധാർ എൻറോൾമെൻറ് സ്റ്റേഷന്‍ ഉള്‍പ്പെടെ സെന്ററിൽ കസ്റ്റമേഴ്സിനു വേണ്ടി ഒരുക്കിയിട്ടുണ്ട് .ഗൂഗിൾ റിവ്യൂ ക്യു ആർ കോഡ് സംവിധാനവും ഉണ്ട് .പരാതിപരിഹാരത്തിനു വേണ്ടി ഓഫീസ് സമയത്തിന് ശേഷവും കോസ്റ്റമേഴ്സിന് സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട് രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന സെന്ററിൽ .സി സി ടി വി ,എയർ കണ്ടിഷൻ സൗകര്യവും ഐടി പരിശീലനത്തനുള്ള ലാബും ഉണ്ട്.
വീടിനോട് ചേർന്ന സ്ഥലത്താണ് അക്ഷയ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ഏതു സമയത്തും ജനങ്ങൾക്ക് സേവനം നല്കാൻ തയ്യാറാണ് സംരംഭകൻ രാജേഷ് .
ചാത്തമംഗലം മാങ്കുനികിഴക്കയിൽ “രഷ്മിക” യിൽ രാജേഷ് വി പി ഭാര്യ സില്ലി ബി കൃഷ്ണന്‍ മകൾ മിത ഷൈല്‍ വിദ്യാർത്ഥി എന്നിവരും അക്ഷയ കേന്ദ്രം ജീവനക്കാരും പിന്തുണയുമായി വിജയത്തിന് ഒപ്പമുള്ളത്.

