ഡോ. ജോസ് തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി

ജ​​​ല​​​ന്ധ​​​ർ :ജ​​​ല​​​ന്ധ​​​ർ രൂ​​​പ​​​ത ബി​​​ഷ​​​പ്പാ​​​യി ഡോ. ​​​ജോ​​​സ് സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കും​​​ചേ​​​രി​​​ക്കു​​​ന്നേ​​​ൽ അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യി.

ജ​​​ല​​​ന്ധ​​​ർ ട്രി​​​നി​​​റ്റി കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ പ്ര​​​ത്യേ​​​കം സ​​​ജ്ജ​​​മാ​​​ക്കി​​​യ പ​​​ന്ത​​​ലി​​​ൽ ന​​​ട​​​ന്ന മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങി​​​ൽ ഡ​​​ൽ​​​ഹി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​അ​​​നി​​​ൽ ജോ​​​സ​​​ഫ് തോ​​​മ​​​സ് കൂ​​​ട്ടോ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. ജ​​​ല​​​ന്ധ​​​ർ രൂ​​​പ​​​ത മുന്‍അ​​​പ്പ​​​സ്തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റായിരുന്ന ബിഷപ്പ്‌ ഡോ. ​​​ആ​​​ഗ്‌​​​ന​​​ലോ റു​​​ഫി​​​നോ ഗ്രേ​​​ഷ്യ​​​സ്, ഉ​​​ജ്ജൈ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കേ​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു.

ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​ശീ​​​ർ​​​വാ​​​ദ​​​വും ആ​​​ശം​​​സ​​​ക​​​ളും അ​​​റി​​​യി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ​​​ന​​​പ​​​തി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ലെ​​​യോ​​​പോ​​​ൾ​​​ദോ ജി​​​റെ​​​ല്ലി അ​​​നു​​​മോ​​​ദ​​​ന പ്ര​​​സം​​​ഗം ന​​​ട​​​ത്തി. ഷിം​​​ല-ച​​​ണ്ഡീ​​​ഗ​​​ഡ് ബി​​​ഷ​​​പ് ഡോ. ​​​സ​​​ഹാ​​​യ ത​​​ഥേ​​​വൂ​​​സ് തോ​​​മ​​​സ് സ​​​ന്ദേ​​​ശം ന​​​ൽ​​​കി.

ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഗാന്ധിനഗർ ആർച്ച് ബിഷപ്പ് ഡോ. തോമസ് ഇഗ്നേഷ്യസ് മക്വാൻ, ബിഷപ്പുമാരായ മാർ ജോസഫ് കൊ ല്ലംപറമ്പിൽ (ജഗദൽപുർ), മാർ ജോർജ് രാജേന്ദ്രൻ (തക്കല), മാർ ജോസ് പുത്തൻ വീട്ടിൽ (ഫരീദാബാദ്), ഡോ. ദീപക് വലേറിയൻ ടോറോ (ഡൽഹി), മാർ ജോസഫ് കൊല്ലംപറമ്പിൽ (ഷംഷാബാദ്), മാർ വിൻസൻ്റ് നെല്ലായിപറമ്പിൽ (ബിജ്‌നോർ), ഡോ. ഐവാൻ പെരേര (ജമ്മു), എമരിറ്റസ് ബിഷപ്പ് ഡോ. ഇഗ്നേഷ്യസ് മസ്ക്രീനാ സ് (ചണ്ഡിഗഡ്), ഡോ. ഭാസ്ക്‌കർ യേശുരാജ് (മീററ്റ്), ഡോ. ഇഗ്നേഷ്യസ് ഡിസൂസ (ബറേലി) തുടങ്ങിയവരടക്കം ഇരുപതിലേറെ ബിഷപ്പുമാരും ബിഷപ്പ് തെക്കുംചേരി ക്കുന്നേലിന്റെ മാതൃരൂപതയായ പാലായുടെ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ അടക്കമുള്ളവരും സ്ഥാനാരോഹണ ചടങ്ങിൽ പങ്കാളികളായി.

ബി​​​ഷ​​​പ് ഡോ. ​​​തെ​​​ക്കും​​​ചേ​​​രി​​​ക്കു​​​ന്നേ​​​ലി​​​ന്‍റെ അ​​​മ്മ ഏ​​​ലി​​​ക്കു​​​ട്ടി പ്രാ​​​യ​​​ത്തി​​​ന്‍റെ വി​​​ഷ​​​മ​​​ത​​​ക​​​ൾ മ​​​റ​​​ന്ന് മ​​​ക​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണച്ചടങ്ങുക​​​ളി​​​ൽ നേ​​​രി​​​ട്ടു സാ​​​ക്ഷി​​​യാ​​​കാ​​​ൻ കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ കാ​​​ള​​​കെ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യി​​​രു​​​ന്നു. മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ത്തി​​​നു പി​​​ന്നാ​​​ലെ ബി​​​ഷ​​​പ് തെ​​​ക്കും​​​ചേ​​​രി​​​ക്കു​​​ന്നേ​​​ൽ വേ​​​ദി​​​ക്കു താ​​​ഴെ​​​യെ​​​ത്തി അ​​​മ്മ​​​യു​​​ടെ അ​​​നു​​​ഗ്ര​​​ഹം വാ​​​ങ്ങി. പ്രാ​​​ർ​​​ഥ​​​നാ​​​പൂ​​​ർ​​​വ​​​വും ത്യാ​​​ഗ​​​പൂ​​​ർ​​​ണ​​​വു​​​മാ​​​യ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​ലൂ​​​ടെ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യ്ക്കു ഇ​​​ട​​​യ​​​നെ ന​​​ൽ​​​കി​​​യ അ​​​മ്മ​​​യ്ക്ക് വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ​​​ന​​​പ​​​തി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ജി​​​റെ​​​ല്ലി​​​യും മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രും ന​​​ന്ദി പ​​​റ​​​ഞ്ഞു.

ബി​​​ഷ​​​പ്പി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും സ്വ​​​ന്തം ഇ​​​ട​​​വ​​​ക​​​യാ​​​യ ചെ​​​മ്മ​​​ല​​​മ​​​റ്റ​​​ത്തെ​​​യും സ​​​മീ​​​പ​​​ത്തെ തി​​​ട​​​നാ​​​ട്, ചേ​​​റ്റു​​​തോ​​​ട് തു​​​ട​​​ങ്ങി​​​യ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലെ​​​യും ഏ​​​താ​​​നും വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും വി​​​ശ്വാ​​​സി​​​ക​​​ളും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ജ​​​ല​​​ന്ധ​​​റി​​​ലെ​​​യും സ​​​മീ​​​പ രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് വൈ​​​ദി​​​ക​​​ർ, ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ, പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ വി​​​ശ്വാ​​​സി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രും മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ട ച​​​ട​​​ങ്ങു​​​ക​​​ളി​​​ലു​​​ട​​​നീ​​​ളം സം​​​ബ​​​ന്ധി​​​ച്ചു.

തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജ​​​ല​​​ന്ധ​​​റി​​​ലെ വി​​​വി​​​ധ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​താ​​​ക്ക​​​ൾ, സി​​​സി​​​ബി​​​ഐ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ റ​​​വ. ഡോ. ​​​സ്റ്റീ​​​ഫ​​​ൻ ആ​​​ല​​​ത്ത​​​റ, ജ​​​ല​​​ന്ധ​​​ർ ജ​​​യ് റാ​​​ണി പ്രോ​​​വി​​​ൻ​​​സി​​​ലെ സി​​​സ്റ്റ​​​ർ റോ​​​സ് മേ​​​രി പീ​​​ടി​​​ക​​​ത​​​ട​​​ത്തി​​​ൽ എ​​​സ്എ​​​ബി​​​എ​​​സ്, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍സി​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ഡേ​​​വി​​​ഡ് മാ​​​സി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ് തെ​​​ക്കും​​​ചേ​​​രി​​​ക്കു​​​ന്നേ​​​ൽ ന​​​ന്ദി​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി. പ​​​ഞ്ചാ​​​ബി​​​ലെ 18 ജി​​​ല്ല​​​ക​​​ളി​​​ലും ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ന്‍റെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന ജ​​​ല​​​ന്ധ​​​ർ രൂ​​​പ​​​ത​​​യി​​​ൽ 147 ഇ​​​ട​​​വ​​​ക​​​ക​​​ളും 214 വൈ​​​ദി​​​ക​​​രും 897 സ​​​ന്യ​​​സ്ത​​​രു​​​മു​​​ണ്ട്. ക​​​പ്പൂ​​​ച്ചി​​​ൻ സ​​​ഭാം​​​ഗ​​​വും മ​​​ല​​​യാ​​​ളി​​​യു​​​മാ​​​യ ബി​​​ഷ​​​പ് ഡോ. ​​​സിം​​​ഫോ​​​റി​​​യ​​​ൻ കീ​​​പ്പു​​​റ​​​ത്ത് ആ​​​യി​​​രു​​​ന്നു ജ​​​ല​​​ന്ധ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ബി​​​ഷ​​​പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!