ഐ.ഐ.എസ്.ടി.യിൽ ത്രിദിന ദേശീയ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം : 2025 ജൂൺ 11

കേന്ദ്ര ബഹിരാകാശ വകുപ്പിൻ്റെ കീഴിലുള്ള തിരുവനന്തപുരം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി 

ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “കോഡ്, കൾചർ & ക്രിട്ടിക്: ന്യൂ ജങ്ചേഴ്സ്  ഇൻ ഡിജിറ്റൽ ഹ്യൂമാനിറ്റീസ് “ എന്ന വിഷയത്തിൽ ത്രിദിന ദേശീയ സമ്മേളനത്തിന് തുടക്കമായി. ജൂൺ 13 വരെ നീണ്ടുനിൽക്കുന്ന കോൺഫറൻസ് ഐ. ഐ. എസ്. ടി. രജിസ്ട്രാറും ഡീനുമായ പ്രൊഫ. കുരുവിള ജോസഫ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ഹ്യൂമാനിറ്റീസ് എന്ന വിജ്ഞാനശാഖയിൽ നടന്നുവരുന്ന ഗവേഷണപദ്ധതികളെ മുൻനിർത്തി വിദഗ്ദർ നയിക്കുന്ന പ്രഭാഷണങ്ങളും വർക്ക്ഷോപ്പുകളും ഗവേഷണപ്രബന്ധാവതരണങ്ങളും പുസ്തകോത്സവവും സമ്മേളനത്തിൻ്റെ ഭാ​ഗമായി സംഘടിപ്പിക്കുന്നുണ്ട്. വകുപ്പധ്യക്ഷൻ ഡോ. വി. രവി സ്വാഗതം ആശംസിച്ചു. ഐഐടി ഇൻഡോറിലെ പ്രൊഫ. നിർമല മേനോൻ മുഖ്യ പ്രഭാഷണവും നടത്തി. ഡോ. അവിഷേഖ് പാരൂയി (ഐ ഐ ടി മദ്രാസ്), ഡോ. വിനായക് ദാസ് ഗുപ്ത (ശിവ് നാടാർ ഇൻസ്റ്റിറ്റ്യൂട്ട്), ഡോ. വിപിൻ കെ കടവത്ത് (ബനാരസ് ഹിന്ദു സർവകലാശാല), ഡോ. ടോണിഷ ഗിൻ (ഐഐടി ജോധ്പൂർ), ഡോ. ദിബ്യദ്യുതി റോയ് (ലീഡ്സ് സർവകലാശാല) തുടങ്ങി പ്രമുഖരായ അധ്യാപകരും രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള ഗവേഷകരും, വിദ്യാർത്ഥികളും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!