കോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി കുമരകവും മികച്ച സബ്ഡിവിഷനായി വൈക്കവും

കോട്ടയം :കോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി കുമരകവും മികച്ച സബ്ഡിവിഷനായി വൈക്കവും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സേവനം കാഴ്ചവച്ച പോലീസുദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി പ്രശംസാ പത്രം വിതരണം ചെയ്തു.

ജില്ലയിലെ മെയ്‌ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി കുമരകം സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി വൈക്കം സബ്ഡിവിഷനേയും തിരഞ്ഞെടുത്തു. 10.06.2025 തീയതി കോട്ടയം പോലീസ് ക്ളബിൽ വച്ച് നടന്ന ക്രൈം കോൺഫറൻസിൽ മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപ്പെട്ട വൈക്കത്തെ പ്രതിനിധീകരിച്ച് ഡി.വൈ.എസ്.പി അനീഷ്‌ കെ.ജി, കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ എന്നിവര്‍ പുരസ്കാരം ഏറ്റു വാങ്ങി. കോട്ടയം അഡീഷണല്‍ എസ്.പി സക്കറിയ മാത്യു, ഡി.വൈ.എസ്.പി. സാജു വര്‍ഗീസ്‌, ഡി.വൈ.എസ്.പി. വിശ്വനാഥന്‍ എ.കെ, കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഓ യു.ശ്രീജിത്ത്, ചങ്ങനാശ്ശേരി എസ്.എച്ച്.ഓ ബി വിനോദ് കുമാര്‍, തൃക്കൊടിത്താനം എസ്.എച്ച്.ഓ എം.ജെ അരുണ്‍ കറുകച്ചാല്‍ എസ്.എച്ച്.ഓ പ്രശോബ് കെ.കെ, എസ് ഐമാരായ ജോര്‍ജ്ജ് വി ജോണ്‍ (ഗാന്ധിനഗര്‍), കോട്ടയം സാജു പി എം(കോട്ടയം ഡി.വൈ.എസ്.പി ഓഫീസ്) , മനോജ്കുമാര്‍ കെ എസ് (കോട്ടയം ഈസ്റ്റ്‌), രാജേഷ്‌ (ചങ്ങനാശ്ശേരി), സാജുലാല്‍ (കറുകച്ചാല്‍), സന്ദീപ്‌ ജെ,സുരേഷ് ബാബു ,ബിജു സി എസ്, (ചങ്ങനാശ്ശേരി), ഷിബു കെ (വാകത്താനം), എ.എസ് ഐമാരായ അനീഷ്‌ എ എസ്,അന്‍വര്‍ കരീം (DHQ കോട്ടയം), രതീഷ്‌ പി എസ് (ചങ്ങനാശ്ശേരി), സീനിയർ സി.പി.ഒ.മാരായ വിവേക് ചന്ദ്രന്‍, സനൂജ് എം.എസ് (കറുകച്ചാല്‍), സജീവ്‌ റ്റി.ജെ (തൃക്കൊടിത്താനം) തോമസ് സ്റ്റാന്‍ലി,ടോമി സേവ്യര്‍ (ചങ്ങനാശ്ശേരി), രവീഷ് കെ.എസ് (ജില്ലാ ഫോട്ടോഗ്രാഫിക് ബ്യൂറോ കോട്ടയം), സി.പി.ഒ.മാരായ ജിതിന്‍,സ്മിതേഷ് ,ശരത് ,അരുണ്‍ രവി,വിഷ്ണു രാജ്(DHQ കോട്ടയം), മണികണ്ഠന്‍ (ചിങ്ങവനം), ബിജു ബാലന്‍,ഷൈലാല്‍ (തൃക്കൊടിത്താനം), ബ്രിജിത്ത് ബി കൃഷ്ണ, രതീഷ്‌ കുമാര്‍ സി ആര്‍,സുനോജ് കെ.എസ് (കറുകച്ചാല്‍), കൃഷ്ണകുമാര്‍,നിയാസ് എം എ (ചങ്ങനാശ്ശേരി),ഷെബിന്‍ പീറ്റര്‍ (വാകത്താനം), ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ വിഷ്ണു കെ നായര്‍, ഫിംഗര്‍ പ്രിന്‍റ് എക്സ്പേര്‍ട്ട് ശ്രീജ എസ് നായര്‍ എന്നിവർ ജില്ലാ പോലീസ് മേധാവിയിൽ നിന്നും പ്രശംസാ പത്രം ഏറ്റുവാങ്ങി.

All reactions:

67Midhulaj Muhammed, Muth Biju and 65 others

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!