കോട്ടയം: ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയ കേസില്‍ മണിമല സ്വദേശിയെ അറസ്റ്റ് ചെയ്തു. മണിമല പള്ളിത്താഴെ സന്തോഷ് ചാക്കോയെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
കുറിച്ചി സ്വദേശിക്ക് അമേരിക്കയില്‍ നാലു ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയതു പലതവണകളായി രണ്ടരലക്ഷം രൂപ കൈപ്പറ്റിയശേഷം ജോലി നല്‍കാതെയും പണം തിരികെ നല്‍കാതെയും കബളിപ്പിക്കുകയായിരുന്നു.
സന്തോഷിനു പള്ളിക്കത്തോട്, പാമ്പാടി, റാന്നി, ചങ്ങനാശേരി, പൊന്‍കുന്നം, പെരുമ്പെട്ടി പോലീസ് സ്റ്റേഷനുകളിലായി സമാന കേസുകളും അടിപിടി കേസുകളും ഉള്‍പ്പെടെ എട്ട് കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Paraswap
Bos88
Bandartogel77
Hometogel
tron staking profit