എരുമേലി : വന്യമൃഗ ശല്യത്തിനുള്ള ശാശ്വത പരിഹാരത്തിന് നടപടി സ്വീകരിക്കുക, കർഷകർക്ക് ദോഷകരമാകാത്ത രീതിയിൽ വനാതിർത്തി പുനർനിർണയിക്കുക, വന്യ മൃഗശല്യം കാരണമുള്ള കൃഷി നാശത്തിനും നഷ്ടങ്ങൾക്കും വിള ഇൻഷുറൻസ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് അധ്യക്ഷതയിൽ മാണി.സി കാപ്പൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജോയി എബ്രഹാം എക്സ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലീം, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് നേതാക്കളായ ജെയ്സൺ ജോസഫ്, വി.എസ് അജ്മൽ ഖാൻ, കെ.ജെ.ജോസ് മോൻ, സാജു .എം .ഫിലിപ്പ്, തോമസ് കല്ലാടൻ, ജാൻസ് കുന്നപ്പള്ളി, പി.എം. സലിം,കെ.എഫ്, വർഗീസ്, ബഷീർ മൗലവി, റ്റി.ജോസഫ്, ജി ഗോപകുമാർ, പ്രകാശ് പുളിക്കൽ, അഡ്വ. പി.എ. ഷെമീർ,ബിനു മറ്റക്കര, അഡ്വ.പി.ജീരാജ്, മനോജ് തോമസ്,പ്രൊഫ. റോണി .കെ .ബേബി, പി.ഐ നൗഷാദ്, റാസി ചെറിയവല്ലം, റോയി കപ്പലുമാക്കൽ, റെജി അമ്പാറ, ഷാനവാസ് പാഴൂർ പ്രൊഫ.സതീഷ് ചൊള്ളാനി , പി.എച്ച് നൗഷാദ്, പി.ഡി. ഉണ്ണി എന്നിവർ പ്രസംഗിച്ചു.
നേരത്തെ ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിന് ടോമി പുളിമാൻ തുണ്ടം ,പി പി. സിബിച്ചൻ, ജോയി പൂവത്തുങ്കൽ, സി. എ.തോമസ്, കെ .എസ് രാജു, ബിജു പത്യാല, റോയി തുരുത്തിയിൽ, സാലു പി.മാത്യു , അജിത അനിൽ, ജിജോ കാരക്കാട്ട്, സുനിൽ തേനംമ്മാക്കൽ,ഒ.എം. ഷാജി, വിജയമ്മ ബാബു, അനു ഷിജു,ഡാനി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.