ശബരിമല അയ്യപ്പന്റെ അനുഗ്രഹം തേടി മോഹൻലാൽ; പമ്പയിൽ നിന്ന് കെട്ടുനിറച്ച് മലകയറി

പത്തനംതിട്ട ; ശബരിമലയിൽ ദർശനം നടത്തി മോഹൻലാൽ. അയ്യനെ കാണാൻ നടത്താൻ അദ്ദേഹം പമ്പയിലേക്കാണ് ആദ്യം എത്തിയത്. പമ്പയിൽ നിന്ന് കെട്ടുനിറച്ച് അദ്ദേഹം മലകയറി. പമ്പയിൽ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ചു.

മോഹൻലാലിനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്ത് കെ മാധവനും ദർശനത്തിനായി എത്തിയിരുന്നു. മാർച്ച് 27 നാണ് മോഹൻലാൽ നായകനാവുന്ന ചിത്രം എമ്പുരാന്റെ റിലീസ്. സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിലാണ് മോഹൻലാൽ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. സിനിമയുടെ ചിത്രീകരണത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് മോഹൻലാൽ.

6 thoughts on “ശബരിമല അയ്യപ്പന്റെ അനുഗ്രഹം തേടി മോഹൻലാൽ; പമ്പയിൽ നിന്ന് കെട്ടുനിറച്ച് മലകയറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!