ആറ്റുകാൽ പൊങ്കാല: പണ്ടാര അടുപ്പിൽ തീ പകർന്നു

തിരുവനന്തപുരം : തലസ്ഥാനത്തെ ജനത്തിരക്കിലാഴ്ത്തി ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. വ്യാഴം രാവിലെ 10.15ന്‌ ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ തീ തെളിച്ചു. ശേഷം പൊങ്കാല അടുപ്പുകളിലേക്ക് തീപകർന്നു. പകൽ 1.15-നാണ് പൊങ്കാല നിവേദ്യം.വിശ്വാസികൾക്ക്‌ സൗകര്യമൊരുക്കി സംസ്ഥാന സർക്കാരും വിവിധ വകുപ്പുകളും കോർപറേഷനും സന്നദ്ധ സംഘടനകളും രം​ഗത്തുണ്ട്. പൊലീസും അഗ്നിരക്ഷാസേനയും കെഎസ്‌ഇബിയും ആരോഗ്യവകുപ്പും സർവസജ്ജമാണ്. ഹരിതചട്ടം പാലിച്ചാണ്‌ പൊങ്കാല. യാത്ര സുഗമമാക്കാൻ കെഎസ്‌ആർടിസിയും റെയിൽവേയും പ്രത്യേക സർവീസ്‌ നടത്തും. കോർപറേഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ നഗരം വൈകിട്ടോടെ ശുചിയാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!