കാഞ്ഞിരപ്പള്ളി മണ്ഡലം പ​ട്ട​യം അ​സം​ബ്ലി ന​ട​ത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ട്ട​യം അ​സം​ബ്ലി കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​തയിൽ ന​ട​ത്തി. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സോ​ളി ആ​ന്‍റ​ണി, ത​ഹ​സി​ൽ​ദാ​ർ കെ.​എം. ജോ​സു​കു​ട്ടി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ജോ​ജോ വി. ​സെ​ബാ​സ്റ്റ്യ​ൻ, ബോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, മെം​ബ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഓ​രോ വാ​ർ​ഡ് ത​ല​ത്തിലെ യും പ​ട്ട​യപ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. മ​ണി​മ​ല പ​ഞ്ചാ​യ​ത്തി​ലെ ആ​ല​പ്ര പ്ര​ദേ​ശ​ത്തെ 668 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി ല​ഭി​ച്ചു. വ​ന​ഭൂ​മി​യാ​യ​തു​കൊ​ണ്ട് സു​പ്രീം​കോ​ട​തി​യു​ടെ സ്റ്റേ ​ഉ​ള്ള​തി​നാ​ലാ​ണ് ഇ​വ​ർ​ക്ക് പ​ട്ട​യം ല​ഭി​ക്കാ​ത്ത​ത്. ഈ ​കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

ആ​ലം​പ​ര​പ്പ് കോ​ള​നി​യി​ലെ 104 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ല​ഭി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് യോ​ഗ​ത്തി​ൽ പ​രാ​തി ല​ഭി​ച്ചു. ഈ ​സ്ഥ​ലം കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​രി​ലാ​യ​തി​നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ഓ​ർ​ഡ​ർ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കൂ. ഈ ​വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി വേ​ഗ​ത്തി​ൽ ഇ​വ​ർ​ക്ക് പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!