നികുതിദായകർക്കായി തിരുവനന്തപുരത്ത് ആയ്കർ ഭവനിൽ ഐ സി എ ഐ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9.00 മണി മുതൽ ഉച്ചക്ക് 1.00 മണി വരെ സൗജന്യ സേവനം

തിരുവനന്തപുരം : 2025 മാർച്ച് 07 

നികുതിദായകരുടെ പിന്തുണയും പ്രൊഫഷണൽ ഇടപെടലും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, തിരുവനന്തപുരത്തെ ആയ്കർ ഭവനിലുള്ള ആയ്കർ സേവാ കേന്ദ്രത്തിൽ (ASK) ഐ സി എ ഐ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. ചീഫ് കമ്മീഷണർ ഓഫ് ഇൻകം ടാക്സ്, തിരുവനന്തപുരം  ശ്രീ അസിത് സിം​ഗ് ഐ ആർ എസ് ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. നികുതിദായകർക്ക് ചാർട്ടേർഡ് അക്കൗണ്ടൻസി 

രം​ഗത്തെ വിദ​ഗ്ധരുടെ ഉപദേശ – സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഹെൽപ്പ് ഡെസ്കിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫഷണൽ മാർ​ഗനിർദ്ദേശം തേടാൻ കഴിയാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണ നികുതിദായകരുടെ സംശയങ്ങൾക്ക് പ്രായോ​ഗിക പരിഹാരം ലഭ്യമാക്കുക എന്നതാണ് ഹെൽപ്പ് ഡെസ്കിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദായനികുതി വകുപ്പ്-തിരുവനന്തപുരം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ICAI)- തിരുവനന്തപുരം ബ്രാഞ്ചു (ICAI) മായി സഹകരിച്ചാണ്  ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചിട്ടുള്ളത്. സി എ പ്രൊഫഷണലുകളോ, സി എ ഇന്റേർണികളോ ആണ് ഡെക്സ് നിയന്ത്രിക്കുക.

നിയമപരമായ അവകാശിക്ക് അർഹമായ റീഫണ്ട് ലഭിക്കാത്ത സാഹചര്യത്തിൽ  പ്രസ്തുത രേഖ വീണ്ടും അപ് ലോഡ് ചെയ്യുക, റീഫണ്ടിൻമേലുള്ള പ്രശ്നങ്ങൾ കാരണം തുക ലഭ്യമാകാത്ത സാഹചര്യത്തിൽ ബാങ്ക് അക്കൗണ്ടുകൾ പുനർമൂല്യനിർണയം ചെയ്യാൻ സഹായിക്കുക, ഇ-നടപടികൾ പരിശോധിക്കുക, വകുപ്പിൽ നിന്നുള്ള നോട്ടീസുകൾക്ക് മറുപടി നൽകുക, യഥാർഥ റിട്ടേണിൽ ഉൾപ്പെടാതെ പോയ വരുമാനം ഉൾപ്പെടുത്തി പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യുക തുടങ്ങിയ നിരവധി സേവനങ്ങൾ 

ഹെൽപ്പ് ഡെസ്ക് വഴി നികുതിദായകന് ലഭ്യമാകും.

ചടങ്ങിൽ ഇൻകം ടാക്സ് പ്രിൻസിപ്പൽ കമ്മീഷണർ രാജീവ് കുമാർ,  അഡീഷൽ കമ്മീഷണർ നിഷാന്ത് കെ, ഡെപ്യൂട്ടി കമ്മീഷണർ കെ ജെ ജോസഫ്, ഐ സി എ ഐ തിരുവനന്തപുരം ബ്രാഞ്ച് ചെയർപേഴ്സൺ CA നിഖിൽ ആർ കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!