കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് താമരശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
അതേസമയം കുറ്റാരോപിതരുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കുറ്റാരോപിതരായ അഞ്ച് പേരുടെയും വീട്ടില്‍ ഒരേ സമയമാണ് പരിശോധന നടക്കുന്നത്.
കേസില്‍ മുഖ്യപങ്കുള്ള ആളുടെ വീട് അടച്ചിട്ട നിലയിലാണെന്ന് പോലീസ് പറഞ്ഞു. ഷഹബാസിനെ ആക്രമിച്ച ആയുധങ്ങള്‍ അടക്കം കണ്ടെത്താനാണ് പരിശോധന. ഇവരുടെ മൊബൈല്‍ ഫോണുകളും പോലീസ് തേടുന്നുണ്ട്.

Этот интересный отчет представляет собой сборник полезных фактов, касающихся актуальных тем. Мы проанализируем данные, чтобы вы могли сделать обоснованные выводы. Читайте, чтобы узнать больше о последних трендах и значимых событиях!
Разобраться лучше – https://vyvod-iz-zapoya-1.ru/