തിരുവനന്തപുരം : കേരള ലോട്ടറി വകുപ്പിൻ്റെ ക്രിസ്മസ് ന്യൂഇയർ ബമ്പർ BR – 101 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് ലോട്ടറി ആസ്ഥാനത്താണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനത്തിനർഹനാവുന്ന ഭാഗ്യശാലിയ്ക്ക് 20 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്ക് ലഭിക്കും
ആകെ 21 പേരാണ് ക്രിസ്മസ് ന്യൂഇയർ ബമ്പർ BR – 101 ലൂടെ ഇന്ന് കോടീശ്വരന്മാരാവുക. 10 സീരിസുകളിലാണ് ഇത്തവണ ക്രിസ്മസ് ബമ്പർ ഭാഗ്യക്കുറി ഭാഗ്യാന്വേഷകരിലേക്ക് എത്തിയത്. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നീ സീരീസുകളിലായാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.
ഒന്നാം സമ്മാനാർഹമായ ടിക്കറ്റിൻ്റെ ബാക്കി ഒൻപത് സീരീസുകളിലുമുള്ള അതേ നമ്പറുൾക്ക് ഒരു ലക്ഷം രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. ക്രിസ്മസ് ബമ്പർ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ 30 ഭാഗ്യശാലികൾക്ക് ലഭിക്കും. നാലാം സമ്മാനം മൂന്ന് ലക്ഷം രൂപയും,അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയും, ആറാം സമ്മാനമായി അയ്യായിരം രൂപയുമാണ്.ഇന്നത്തെ ബമ്പർ നറുക്കെടുപ്പിലൂടെ ഏഴാം സമ്മാനം രണ്ടായിരം രൂപയും, എട്ടാം സമ്മാനം ആയിരം രൂപയും, ഒൻപതാം സമ്മാനം അഞ്ഞൂറ് രൂപയുമാണ്. പത്താം സമ്മാനം 400 രൂപയുമാണ്. ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ വിലയും 400 രൂപയാണ്.
2024 ഡിസംബർ 17നാണ് ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ വിൽപന ആരംഭിച്ചത്. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയും, ക്രിസ്മസ് ന്യൂഇയർ ബമ്പർ വിൽപന പുരോഗമിക്കുകയാണ്. തിങ്കളാഴ്ച ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം 45,34,650 ടിക്കറ്റുകളാണ് വിറ്റുപോയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചത്. എല്ലാ ജില്ലകളിലും ടിക്കറ്റ് വിൽപന. ആകെ 50,000,00 ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയത്.