കോട്ടയം: കേരള വനം വികസന കോര്‍പറേഷന്‍ (കെ.എഫ്.ഡി.സി.)സുവര്‍ണ ജൂബിലി
വെള്ളിയാഴ്ച(ജനുവരി 24) മുതല്‍ അടുത്തവര്‍ഷം ജനുവരി 23 വരെ നീളുന്ന
പരിപാടികളോടെ വിപുലമായി നടത്തും. രാവിലെ 10.30ന് കാരാപ്പുഴയിലെ
കെ.എഫ്.ഡി.സി. മുഖ്യകാര്യാലയത്തില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ വനം-
വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
സഹകരണ-ദേവസ്വം-തുറമുഖ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും.എം.പി.മാരായ
കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
എം.എല്‍.എ., കെ.എഫ്.ഡി.സി. ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷ്, വനം-വന്യജീവി
വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.ആര്‍. ജ്യോതിലാല്‍, വനം മേധാവി ഗംഗാ സിങ്,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നഗരസഭാധ്യക്ഷ ബിന്‍സി
സെബാസ്റ്റ്യന്‍, പി.സി.സി.എഫ്.(എഫ്.എം) രാജേഷ് രവീന്ദ്രന്‍, കെ.എഫ്.ഡി.സി.
ഡയറക്ടര്‍മാരായ ജോര്‍ജ് വി. ജെന്നര്‍, കെ.എസ്. ജ്യോതി, പി. ആര്‍.
ഗോപിനാഥന്‍, അബ്ദുല്‍റസാഖ് മൗലവി, ആര്‍.എസ്. അരുണ്‍, നഗരസഭാംഗം എന്‍.എന്‍.
വിനോദ്, കെ.എഫ്.ഡി.സി. മാനേജിങ് ഡയറക്ടര്‍ ജോര്‍ജി പി. മാത്തച്ചന്‍,
അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.എസ്. കിരണ്‍ജോസ് എന്നിവര്‍ പ്രസംഗിക്കും.1975ല്‍
ആരംഭിച്ച കോര്‍പറേഷന്‍ വനവത്കരണം, വനസംരക്ഷണം, പ്ലാന്റേഷന്‍ എന്നിവയ്ക്കു
പുറമേ ടൂറിസം രംഗത്തും മികവാര്‍ന്ന പ്രവര്‍ത്തനമാണ്
നടത്തിക്കൊണ്ടിരിക്കുന്നത്.ആറു ഡിവിഷനുകളാണു കോര്‍പറേഷനുള്ളത്
-തിരുവനന്തപുരം, പുനലൂര്‍, ഗവി, മൂന്നാര്‍, തൃശൂര്‍, മാനന്തവാടി. ഈ
ഡിവിഷനുകള്‍ക്കു കീഴിലുള്ള തോട്ടങ്ങളാണ് (പ്ലാന്റേഷനുകള്‍) പ്രധാനവരുമാനം.
ആറു ഡിവിഷനുകളിലുമായി 10053.834 ഹെക്ടര്‍ ഭൂമിയാണ് കോര്‍പറേഷനുള്ളത്.
ഇതില്‍ മൂവായിരം ഹെക്ടറില്‍ നാണ്യവിളകളാണ്.തൃശൂര്‍, പുനലൂര്‍
ഡിവിഷനുകളില്‍ ചന്ദനം, തേക്ക് എന്നിവയുടെ പ്ലാന്റേഷനാണ് പ്രധാനമായും. ഗവി,
മൂന്നാര്‍ എന്നിവിടങ്ങളില്‍ ഏലവും. മറയൂരില്‍ മികച്ച രീതിയില്‍
പ്രവര്‍ത്തിക്കുന്ന ചന്ദന ഫാക്ടറിയുമുണ്ട്. ടൂറിസം മേഖലയില്‍ 8.44 കോടി (നികുതി കൂടാതെ) രൂപയുടെ വിറ്റുവരവുമായിചരിത്രത്തിലെ
ഏറ്റവും മികച്ച നേട്ടമാണ് 2023-24 വര്‍ഷം കോര്‍പറേഷനുണ്ടായത്.
മീശപ്പുലിമല, സൂര്യനെല്ലിക്കു സമീപം ആനയിറങ്കല്‍, ഗവി, വാഗമണ്‍,
നെല്ലിയാമ്പതി,അരിപ്പ, കല്ലാര്‍ എന്നിവിടങ്ങളിലാണ് കോര്‍പ്പറേഷന് ടൂറിസം
കേന്ദ്രങ്ങളുള്ളത്. തിരുവനന്തപുരത്തെ കാടഞ്ചിറയില്‍ തൈകള്‍
ഉദ്പാദിപ്പിക്കുന്നതിന് സ്വന്തമായി നഴ്സറിയുമുണ്ട്. മൂന്നാറിലും
വാഗമണ്ണിലും പൂച്ചെടികളുടെ നഴ്സറിയും ഉണ്ട്. മറയൂരിലെ ചന്ദനഫാക്ടറി
ചന്ദനത്തൈലം നിര്‍മിക്കുന്ന കേരളത്തിലെ ഏക ഫാക്ടറിയാണ്.കോര്‍പറേഷന്‍
ഉത്പാദിപ്പിക്കുന്ന ഏലം, കാപ്പിപ്പൊടി, ചന്ദനം ഉത്പന്നങ്ങള്‍ ഫ്ളിപ്പ്
കാര്‍ട്ട്, ആമസോണ്‍, കേരളാ- ഇ മാര്‍ക്കറ്റ് തുടങ്ങിയ ഓണ്‍ലൈന്‍
പ്ലാറ്റ്ഫോമുകളിലൂടെയും വില്‍പ്പന ആരംഭിച്ചതോടെ മികച്ച സ്വീകാര്യതയാണ്
ലഭിക്കുന്നത്