ശബരിമലയിൽ വിരി വെക്കുന്നതിനെ ചൊല്ലി തീർത്ഥാടകർ തമ്മിൽ കയ്യാങ്കളി

ശബരിമല : വിരി വെക്കുന്നതിനെ ചൊല്ലി സന്നിധാനത്ത് തീർത്ഥാടകർ തമ്മിലടിച്ചു. മൂന്ന് തീർത്ഥാടകർക്ക് പരിക്കേറ്റു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഉച്ചയ്ക്ക് മൂന്നു മണിയോടെ സന്നിധാനം വലിയ നടപ്പന്തലിൽ ആയിരുന്നു സംഭവം. മകരജ്യോതി ദർശനത്തിനായി നടപ്പന്തലിൽ വിരിവെച്ച് വിശ്രമിക്കുന്ന ഇതര സംസ്ഥാന തീർത്ഥാടകർ തമ്മിൽ വിരി വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് വാക്കേറ്റത്തിലും കൈയ്യേറ്റത്തിലും കലാശിച്ചത്.തുടർന്ന് നടപ്പന്തലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ ചേർന്ന് രംഗം ശാന്തമാക്കുകയായിരുന്നു. ഇരു സംഘങ്ങളിലും ഉൾപ്പെട്ട നാല് തീർത്ഥാടകരെ സന്നിധാനം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!