കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കടുത്തുരുത്തി,
ളാലം, പാമ്പാടി, ഈരാറ്റുപേട്ട എന്നീ നാല് ബ്ലോക്കു പഞ്ചായത്തു
പരിധിയിലെയും ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളിലെയും മുഴുവൻ
വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. കടുത്തുരുത്തി
ബ്ലോക്കിലെ മുഴുവൻ കലാലയങ്ങളും ഹരിത കലാലയങ്ങളുമായി. ജൈവ അജൈവ ദ്രവമാലിന്യ
സംസ്‌കരണ സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി ഹരിതകേരളം
മിഷൻ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങളെ ഹരിത വിദ്യാലയങ്ങളായി
പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങൾ ഒരുക്കി മാർച്ച് 30 നു മുൻപായി ഹരിത സ്ഥാപനങ്ങളായി
പ്രഖ്യാപിക്കും. കടുത്തുരുത്തി ബ്ലോക്കിലെ കടുത്തുരുത്തി, കല്ലറ,
മുളക്കുളം, വെള്ളൂർ, ഞീഴൂർ, തലയോലപ്പറമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 76
വിദ്യാലയങ്ങളും, ളാലം ബ്ലോക്കിലെ ഭരണങ്ങാനം, കരൂർ, കൊഴുവനാൽ, കടനാട്,
മീനച്ചിൽ, മുത്തോലി എന്നീ ഗ്രാമപഞ്ചായത്തുകളിലെ 81 വിദ്യാലയങ്ങളും പാമ്പാടി
ബ്ലോക്കിലെ മണർകാട്, അകലക്കുന്നം, എലിക്കുളം, കൂരോപ്പട, പാമ്പാടി,
പള്ളിക്കത്തോട്, മീനടം, കിടങ്ങൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 99
വിദ്യാലയങ്ങളും ഈരാറ്റുപേട്ട ബ്ലോക്കിലെ മേലുകാവ്, മൂന്നിലവ്, പൂഞ്ഞാർ,
പൂഞ്ഞാർ തെക്കേക്കര, തലപ്പലം, തീക്കോയി, തലനാട്, തിടനാട് എന്നീ
ഗ്രാമപഞ്ചായത്തുകളിലെ 73 വിദ്യാലയങ്ങളും ഏറ്റുമാനൂർ നഗരസഭയിലെ 18
വിദ്യാലയങ്ങളും ഈരാറ്റുപേട്ട നഗരസഭയിലെ 15 വിദ്യാലയങ്ങളും ആണ്
സമ്പൂർണഹരിതാഭമായത്. ക്യാമ്പയിന്റെ ഭാഗമായി നീണ്ടൂർ
ഗ്രാമപഞ്ചായത്തിലെ ജെ.എസ് ഫാം, അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ സെന്റ് ചാവറ
തീർത്ഥാടന കേന്ദ്രം, ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ സെന്റ് അൽഫോൺസാ തീർത്ഥാടന
കേന്ദ്രം, പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ പുതുപ്പള്ളി സെന്റ് ജോർജ്ജ്
പളളി, കുമരകം ഗ്രാമപഞ്ചായത്തിലെ കുമരകം പക്ഷി സങ്കേത കേന്ദ്രം, വൈക്കം
നഗരസഭയിലെ വൈക്കം ബീച്ച് എന്നീ ആറ് കേന്ദ്രങ്ങൾ ഹരിത വിനോദസഞ്ചാര
കേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ഇത്തരത്തിൽ ജില്ലയിൽ മുപ്പത്
കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ജില്ലയിൽ മൂന്നിലവ്
ഗ്രാമപഞ്ചായത്തിലെ ഇല്ലിക്കൽക്കല്ല്, മണർകാട് ഗ്രാമപഞ്ചായത്തിലെ
നാലുമണിക്കാറ്റ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ മാംഗോ മെഡോസ്
അഗ്രിക്കൾച്ചർ തീം പാർക്ക് എന്നീ മൂന്നു കേന്ദ്രങ്ങൾ ഹരിത വിനോദ സഞ്ചാര
കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു.മാലിന്യമുക്തം നവകേരളം ജനകീയ
ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടുംബശ്രീ
അയൽക്കൂട്ടങ്ങളും ഹരിത സ്ഥാപനങ്ങളായി മാറുന്ന പ്രവർത്തനവും ഹരിതകേരളം
മിഷൻ, ശുചിത്വ മിഷൻ എന്നിവരുടെ ഏകോപനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ
നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Bk8
Bandartogel77
Bos88
Paraswap
frax swap defi
DefiLlama token price
tron staking protocol
Hometogel