റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍; എ​ഡി​ജി​പി വി​ളി​ച്ച യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​ള്ള ക​ർ​മ്മ പ​രി​പാ​ടി​ക​ളു​മാ​യി പോ​ലീ​സ്. ഇ​തി​നാ​യി ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാം വി​ളി​ച്ച യോ​ഗം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഓ​ണ്‍​ലൈ​നാ​യി​ട്ട് ചേ​രും.ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ, റേ​ഞ്ച് ഡി​ഐ​ജി, ഐ​ജി​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ൻ ഗ​താ​ഗ​ത​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് രാ​ത്രി​യും പ​ക​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. വാ​ഹ​ന​പ​രി​ശോ​ധ​ന​യും, മ​ദ്യ​പി​ച്ചു​ള്ള വാ​ഹ​ന​മോ​ടി​പ്പ് ത​ട​യാ​നാ​യി പ്ര​ത്യേ​ക കോ​മ്പിം​ഗ് ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.സം​സ്ഥാ​ന​ത്തെ ബ്ലാ​ക്ക് സ്പോ​ർ​ട്ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​ന്ന് പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം പാ​ല​ക്കാ​ട് പ​ന​യ​മ്പാ​ട​ത്ത് അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ സം​യു​ക്ത സു​ര​ക്ഷ പ​രി​ശോ​ധ​ന​യു​ടെ റി​പ്പോ൪​ട്ട് ഇ​ന്ന് ജി​ല്ലാ ക​ള​ക്ടർക്ക് കൈ​മാ​റും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!