നാളിതുവരെ വിവിധ ആവശ്യങ്ങൾക്ക് സമർപ്പിച്ചിട്ടുളള അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാത്തവ ഉണ്ടെങ്കിൽ 9188961667, 0481-2560429 കോട്ടയം: റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലും, കോട്ടയം ജില്ലയിലെ സബ് റീജണൽ
ട്രാൻസ്പോർട്ട് ഓഫീസുകളിലും നാളിതുവരെ വിവിധ ആവശ്യങ്ങൾക്ക്
സമർപ്പിച്ചിട്ടുളള അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാത്തവ ഉണ്ടെങ്കിൽ
9188961667, 0481-2560429 എന്നീ ഫോൺ നമ്പറുകളിലോ kl05.mvd@kerala.gov.in
എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെട്ട് ന്യൂനതകൾ പരിഹരിച്ച് ഡിസംബർ 31നകം
സമർപ്പിക്കണം. തപാൽവഴി അയച്ച് കൈപ്പറ്റാതെ ഓഫീസിൽ തിരികെ വന്ന ആർ സി,
ഡ്രൈവിംഗ് ലൈസൻസ് എന്നിവ അപേക്ഷകർക്കു തിരിച്ചറിയൽ കാർഡുമായി നേരിട്ട്
വന്ന് കൈപ്പറ്റാമെന്നും കോട്ടയം ആർ ടി ഒ അറിയിച്ചു
